ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി. സമര വേദിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. നിരാഹാരം 21 ദിവസത്തിലേക്കു കടന്ന സാഹചര്യത്തില്‍ സോനം വാങ്ങ്ചുക്കിന്റെ ജീവന്‍ അപകടത്തിലായിരുന്നു. ശരീരം ദുര്‍ബലമാണെങ്കിലും തനിക്ക് ആന്തരികമായ കരുത്തുണ്ട് എന്നു പ്രഖ്യാപിച്ച വാങ്ചുക്കിന്റെ സമരം 21 ാം ദിവസത്തിലേക്കു കടക്കുമ്പോഴാണ് അറസ്റ്റു ചെയ്തു നീക്കിയത്. അപ്രതീക്ഷിതമായി വേദിയലേക്കെത്തിയ അധികൃതര്‍ വെള്ള ബെഡ്ഷീറ്റ് കൊണ്ട് സോനത്തെ മറച്ച ശേഷം ആംബുലന്‍സിലേക്കു മാറ്റുകയായിരുന്നു.
🚨Delhi Police has picked up Sonam Wangchuk forcefully! WATCH! pic.twitter.com/AlSSRf77vS
— Saurav Das (@SauravDassss) July 18, 2026
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി ജെ പി സമരത്തിന്റെ നായകന്‍ അഭിജിത് ദീപ്‌കെ വീട്ടു തടങ്കലിലാണ്.സി ജെ പിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എസ് എഫ് ഐ, ഐസ, എന്‍ എസ് യു എന്നീ സംഘടനകള്‍ നടത്തുന്ന സമര കേന്ദ്രവും ഒഴിപ്പിക്കാന്‍ പോലീസ് നീക്കം നടക്കുന്നുണ്ട്.
ആരോഗ്യനില മോശമായതിനാൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവും വിദഗ്ധ ഡോക്ടർമാരുടെ നിർദേശവും അനുസരിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു. സഫ്ദർജങ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വാങ്ചുക്കിന് ബോധമുണ്ടെന്നും ആരോഗ്യനില സ്ഥിരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
SUMMARY: Unexpected police action at Jantar Mantar; Sonam Wangchuk forcibly shifted to hospital
















