കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ. മൈസൂരു സ്വദേശി അരവിന്ദ് (47), ചെന്നൈ സ്വദേശി വെങ്കട സുബ്രഹ്മണ്യൻ (60) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 338 കള്ളനോട്ടുകളും, നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച ഫോട്ടോകോപ്പി മെഷീൻ, ലാപ്‌ടോപ്പ്, കാർ, മൊബൈൽ ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.

ഇക്കഴിഞ്ഞ 3 ന്, കുമ്പളഗോഡു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഡിഎ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഒരാൾ കള്ളനോട്ടുകൾ പ്രചരിപ്പിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കെഞ്ചനപുര ക്രോസിന് സമീപം നടത്തിയ പരിശോധനയിലാണ് അരവിന്ദിനെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, നോട്ടുകൾ അച്ചടിച്ച് ചെന്നൈയിലെ കൂട്ടാളിക്ക് കൈമാറിയിരുന്നുവെന്ന് പ്രതി സമ്മതിച്ചു എളുപ്പത്തിൽ പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ കറൻസി അച്ചടിച്ച് വിൽപ്പന നടത്തിയതെന്നും ഇയാൾ മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലെ മാരുതി നഗറിൽ നടത്തിയ പരിശോധനയില്‍ വെങ്കട സുബ്രഹ്മണ്യനെയും അറസ്റ്റ് ചെയ്തു. കള്ളനോട്ട് ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് നോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
SUMMARY: Two arrested with 500 rupee notes

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി.കെ ശ്രീമതി

കണ്ണൂർ: തനിക്കെതിരെ ചില ഓണ്‍ലൈൻ, സാറ്റലൈറ്റ് ചാനലുകളും പത്രങ്ങളും വ്യാജപ്രചാരണം നടത്തുന്നുവെന്ന്...

സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചില്‍ കുടുങ്ങിയ മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തി

ഗാംഗ്‌ടോക്: സിക്കിമില്‍ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോട്ടയം സ്വദേശി അനീഷ്...

സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്. തുടർച്ചയായ ആറാം ദിവസവും...

ശബരിമല സ്വര്‍ണകൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നടപ്പാതകളിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ചുമത്തണമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ...

വിദ്യ ബാലകൃഷ്ണൻ എംഎല്‍എക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്...

സ്മൈൽ ബെംഗളൂരു ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ...

സഹപാഠികളുടെ ചിത്രങ്ങൾ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍....

Related Articles

Popular Categories