തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും വയനാട് കാക്കവയൽ സ്വദേശിയുമായ ഏബലാണ് അറസ്റ്റിലായത്.
സമൂഹമാധ്യമങ്ങളിൽനിന്ന് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം ചില ചിത്രങ്ങൾ വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ ചിത്രങ്ങൾ കണ്ടെത്തിയത്.
അതേസമയം ഏബല്‍ പിടിയിലായെങ്കിലും പരാതി പോലീസ് വേണ്ട ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പരാതിയുമായി എത്തിയവരെ മണിക്കൂറുകളോളം കാത്തുനിർത്തിയെന്നും മുഴുവൻ വിദ്യാർഥിനികളുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ആറോളം വിദ്യാര്‍ഥികളാണ് ഇയാള്‍ക്കെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. അബേലിനെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തണമെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം.
SUMMARY: MBBS student arrested for morphing pictures of classmates and spreading them
















