സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് യുകെജി വിദ്യാർഥിനിയായ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്കേറ്റു.

ബരിമാരു ഗ്രാമത്തിലെ കല്ലെട്ടി പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളെ വീടുകളിലെത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കല്ലഡ്കയിലെ ശ്രീരാമ വിദ്യാകേന്ദ്രത്തിന്റെ ബസ് കടന്നുപോകുന്നതിനിടെ റോഡരികിലെ വലിയ മരം ശക്തമായ കാറ്റിലും തുടർച്ചയായ മഴയിലും കടപുഴകി ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചിരൻവി എന്ന അഞ്ചുവയസുകാരിയെ ഉടൻ തന്നെ പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് കുട്ടികൾ കല്ലഡ്കയിലെയും മംഗളൂരുവിലെയും ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ബസിനുള്ളിൽ കുടുങ്ങിയ കുട്ടികളെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. ബന്ത്വാൾ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലം ജില്ലാ ഭരണകൂടവും റവന്യൂ ഉദ്യോഗസ്ഥരും സന്ദർശിച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മരിച്ച കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകാനും പരിക്കേറ്റ കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി അറിയിച്ചു. മഴക്കാലത്ത് അപകടഭീഷണി ഉയർത്തുന്ന റോഡരികിലെ മരങ്ങൾ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
SUMMARY: Five-year-old girl dies after tree falls on school bus; two children seriously injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സഹപാഠികളുടെ ചിത്രങ്ങൾ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍....

ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് നോർക്ക റൂട്സ് അംഗീകാരം

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം....

61-കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കെയ്സിലാക്കി ഉപേക്ഷിച്ച സംഭവം; അയൽവാസി പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ സ്യൂട്ട്കേസിനുള്ളില്‍ 61-കാരിയായ സ്ത്രീയുടെ...

വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു; ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് യുവമോർച്ച

തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് പ്രസ്താവന നടത്തിയ നടൻ...

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: സി​ജെ​പി സ​മ​രം 34-ാം ദിവസത്തിലേക്ക്, ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ...

82.6 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു; നാല് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളത്തിൽ നിന്നു മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിലേക്ക് കടത്തി വിൽക്കാൻ ശ്രമിച്ച...

ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ (NH-275) ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ...

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

Related Articles

Popular Categories