വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു; ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് യുവമോർച്ച

തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് പ്രസ്താവന നടത്തിയ നടൻ ടൊവിനോ തോമസിന്റെ വീടിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. നടന്റെ തൃശൂർ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിലായിരുന്നു പ്രതിഷേധം. രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന നടന്‍ എന്നാരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധിച്ചത്. കേരളത്തില്‍ പിഎസ്‍സി റാങ്കിലുള്ളവര്‍ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചിട്ടും, കേരളത്തിലെ നഴ്സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത, രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടന്‍ വീണ്ടും രാഷ്ട്രീയം നോക്കി വായ തുറന്നു തുടങ്ങി എന്ന ബാനറുമായാണ് യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം പ്രവര്‍ത്തകര്‍ ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചത്.

പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ പ്രകടനമായെത്തി ടോവിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരാണ് പ്രകടനമായെത്തി ടോവിനോയ്ക്ക് പിന്തുണ അറിയിച്ചത്.

ജന്തര്‍ മന്ദറില്‍ സിജെപി പ്രതിഷേധത്തിന് നേരെ നടന്ന ആക്രണത്തിന് പിന്നാലെയാണ് പിന്തുണയുമായി ടൊവിനോ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഭാവി തന്നെയാണ് ഇവിടെ ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷെ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്ന പക്ഷം രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ജനാധിപത്യത്തിലുളള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചോ? അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ ആക്രമിക്കാന്‍ അവര്‍ എന്ത് തെറ്റാണ് ചെയ്തത്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ പൂര്‍ണഹൃദയത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുളള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. അത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെയാണ്. ഇനി, എന്റെ ദേശീയതയെ ചോദ്യംചെയ്യാന്‍ വരുന്നവരോടാണ്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ്’, എന്നായിരുന്നു ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
SUMMARY: Yuva Morcha protests in front of Tovino’s house in support of student protest

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

61-കാരിയുടെ മൃതദേഹം സ്യൂട്ട്കെയ്സിൽ കണ്ടെത്തിയ സംഭവം; അയൽവാസി പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ സ്യൂട്ട്‌കേസിനുള്ളില്‍ 61-കാരിയായ സ്ത്രീയുടെ...

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: സി​ജെ​പി സ​മ​രം 34-ാം ദിവസത്തിലേക്ക്, ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ...

82.6 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു; നാല് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളത്തിൽ നിന്നു മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിലേക്ക് കടത്തി വിൽക്കാൻ ശ്രമിച്ച...

ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ (NH-275) ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ...

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

Related Articles

Popular Categories