തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്. തുടർച്ചയായ ആറാം ദിവസവും ഉയർന്ന സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,500 രൂപയും പവന് 1,08,000 രൂപയുമായി നിരക്ക് ഉയർന്നു. ജൂലൈ ഒന്നാം തീയതി 1,03,240 രൂപയായിരുന്ന പവൻ വിലയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഉയർന്ന നിരക്കിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയില്‍ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പവന് 560 രൂപയും ബുധനാഴ്ച ഒറ്റയടിക്ക് 1,680 രൂപയും വർധിച്ചിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഈ വലിയ കുതിച്ചുകയറ്റം സ്വർണം വാങ്ങാൻ പദ്ധതിയിടുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
SUMMARY: Gold rate is increased















