കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി. ബാലുശ്ശേരി സ്വദേശിനിയായ ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെയാണ് ഈ മാസം 16 മുതല്‍ കാണാതായത്. അടിവാരം സ്വദേശികളായ അഷ്റഫ് – ജസ്ന ദമ്പതികളുടെ മകളാണ് ഷഹല.
വസ്ത്രങ്ങളും സ്വർണാഭരണങ്ങളും എടുത്താണ് യുവതി ഏഴുവയസുകാരനായ മകനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് ജയ്സല്‍ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Complaint filed regarding missing woman and child in Kozhikode
















