‘ബേഡ ബ്രോ’ – ലുലു മാള്‍ ബെംഗളൂരു ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

ബെംഗളൂരു: ലുലു മാള്‍ ബെംഗളൂരു സിറ്റി പോലീസിന്റെ സഹകരണത്തോടെ ‘ബേഡ ബ്രോ, സേ നോ ടു ഡ്രഗ്സ്’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. നഗരത്തിലെ യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പോലീസ് ഡെപ്യൂട്ടി കമീഷണർ എൻ. യതീഷ് (ഐ.പി.എസ്) മുഖ്യാതിഥിയായിരുന്നു. വി.എസ്. ബൂത്തേഗൗഡ, ശങ്കരഗൗഡ ബസനഗൗഡർ, ലുലു ഗ്രൂപ്പ് കർണാടക ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ലുലു ഗ്രൂപ് കർണാടക ഡയറക്ടർ നോമൻ അസീസ് ഖാൻ, ലുലു ഗ്രൂപ്പ് കർണാടക റീജിയണൽ മാനേജർ കെ.പി. ജമാൽ എന്നിവർ പ്രമുഖരെ ആദരിച്ചു.

ഗവൺമെന്‍റ് ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഗവേഷണ കേന്ദ്രത്തിലെയും വിദ്യാര്‍ഥികള്‍ പരിപാടിക്ക് പിന്തുണ നൽകി. മുഖ്യാതിഥികളും ലുലു പ്രമുഖരും ലഹരിവിരുദ്ധ ബോധവൽക്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

കാമ്പെയ്നിന്റെ പ്രധാന ആകർഷണം രാജാജിനഗറിനു ചുറ്റുമുള്ള പ്രധാന റോഡുകളിലൂടെ 5 കിലോമീറ്റർ ബോധവൽക്കരണ റാലിയായിരുന്നു. പങ്കെടുത്തവർ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി ലഹരിവിരുദ്ധ സന്ദേശം ഉയർത്തി. മാളിന്റെ പരിസരത്തുള്ള താമസക്കാറെയും കടക്കാരെയും വഴിയാത്രക്കാരെയും ലഹരിരഹിത ബെംഗളൂരുവിനായുള്ള പ്രതിജ്ഞയിൽ പങ്കാളികളാക്കി. വോളന്റിയർമാർ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും കാമ്പെയ്നിന്റെ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
SUMMARY: ‘Bedda Bro’ – Lulu holds anti-drug awareness rally in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി...

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ...

4k ദൃശ്യമികവില്‍ ‘തേന്മാവിൻ കൊമ്പത്ത്’ തിയെറ്ററുകളിലേക്ക്; ഒക്ടോബര്‍ ഒന്നിന് എത്തും

കൊച്ചി: മലയാളി പ്രേഷകന്‍റെ മനസില്‍ ചിരിയും ചിന്തയും നല്‍കി മനോഹരമായ ദൃശ്യ...

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

ആന്റോയുടെ വീട്ടില്‍ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്...

അധ്യായം 48 📖 ബലിയാടായ ബാല്യങ്ങള്‍

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കേരളത്തിൽ...

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം’ 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ...

Related Articles

Popular Categories