കുടുംബ വഴക്ക്; ജയിൽ മോചിതരായ മരുമക്കൾ അമ്മാവനെ കുത്തിക്കൊന്നു

മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു. മരുമക്കളായ മൂന്നു സഹോദരങ്ങൾ അറസ്റ്റിലായി. ആതവനാട് കൂടശ്ശേരിപാറയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. കൂടശ്ശേരിപാറ ആനപാടിക്കൽ മുസ്തഫ (40) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇയാളുടെ സഹോദരിയുടെ മക്കളായ സൈനുൽ ആബിദ്, സക്കിർ ഹുസൈൻ, സൽമാൻ എന്നിവരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു ആക്രമണം. മുസ്തഫയെയും സഹോദരൻ അബ്ദുള്ളയെയും ഇല്ലായ്മ ചെയ്യാൻ പ്രതികൾ കൃത്യമായ പ്ലാൻ തയ്യാറാക്കിയാണ് എത്തിയത്.

മുസ്തഫയും സഹോദരൻ അബ്ദുള്ളയും വീട്ടിൽനിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങുന്നതിനിടെ, ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചുവഴ്ത്തുകയായിരുന്നു. തുടർന്ന് ബൈക്കിന് തീയിട്ട പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് മുസ്തഫയെ ആക്രമിച്ചു. സക്കീർ ഹുസൈൻ ആണ് മുസ്തഫയെ കുത്തിയതെന്ന് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ അബ്ദുള്ള ചികിത്സയിലാണ്.

കുടുംബവഴക്കിനെ തുടർന്ന് ഇവർ തമ്മിൽ നേരത്തെയും നിരവധി തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. മുസ്തഫയെ ആക്രമിച്ച മുൻ കേസിൽ പ്രതികളായിരുന്ന സഹോദരങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. സംഭവസ്ഥലത്ത് എത്തിയ വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

സബിതയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: മുഹ്സിൻ, നിഷാദ്, റിൻഷ, റിഫ്ന.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി...

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ...

4k ദൃശ്യമികവില്‍ ‘തേന്മാവിൻ കൊമ്പത്ത്’ തിയെറ്ററുകളിലേക്ക്; ഒക്ടോബര്‍ ഒന്നിന് എത്തും

കൊച്ചി: മലയാളി പ്രേഷകന്‍റെ മനസില്‍ ചിരിയും ചിന്തയും നല്‍കി മനോഹരമായ ദൃശ്യ...

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

ആന്റോയുടെ വീട്ടില്‍ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്...

അധ്യായം 48 📖 ബലിയാടായ ബാല്യങ്ങള്‍

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കേരളത്തിൽ...

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം’ 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ...

Related Articles

Popular Categories