ബെംഗളുരു: കണ്ണൂർ പയ്യന്നൂർ രാമന്തള്ളി വടക്കുമ്പാട് അമീമി വീട്ടിൽ അബ്ദുൽ സമദ് അഹ്മദ് (62) ബെംഗളൂരുവിൽ അന്തരിച്ചു. ഒരാഴ്ചയോളമായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റസിയ എൻ. മക്കൾ: സലീല, റിയാസ്, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് ഇക്ബാൽ, ഇസ്മായിൽ, അബൂബക്കർ.
ഓൾ ഇന്ത്യ കെഎംസിസി ബെംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം രാമന്തള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
















