കർണാടകയിൽ ബി.പി.എൽ കാർഡ് വരുമാന പരിധി മൂന്ന് ലക്ഷമാക്കാന്‍ നിര്‍ദേശം

ബെംഗളൂരു: ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ) റേഷൻ കാർഡുകളുടെ വാർഷിക വരുമാന പരിധി 1.20 ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്താൻ  സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി കെ.എച്ച്. മുനിയപ്പ. സംസ്ഥാന ഗ്യാരണ്ടി സ്കീം ഇംപ്ലിമെന്റേഷൻ അതോറിറ്റി ചെയർമാൻ എച്ച്.എം. രേവണ്ണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണപരിഷ്കാര കമീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു. ഒരു കാർഡും റദ്ദാക്കില്ലെന്നും പകരം കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി യോഗ്യതയില്ലാത്ത ബിപിഎൽ കാർഡ് ഉടമകളെ ദാരിദ്ര്യരേഖക്ക് മുകളിലുള്ള (എപിഎൽ) വിഭാഗത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

വയോധികരുടെയും ദുർബലരായ ഗുണഭോക്താക്കളുടെയും വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്നതിനായി ‘അന്ന സുവിധ’ പദ്ധതിയും വകുപ്പ് നടപ്പിലാക്കുന്നുണ്ടെന്നും അന്ന ഭാഗ്യ പദ്ധതി പ്രകാരം നിർദ്ദിഷ്ട ഇന്ദിര ഫുഡ് കിറ്റ് അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പുറത്തിറക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരിക്കൊപ്പം പോഷകസമൃദ്ധമായ ഭക്ഷണവും കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നിർദ്ദിഷ്ട കിറ്റിൽ അഞ്ച് കിലോ അരി, ഒരു കിലോ വീതം തുവര പരിപ്പ്, ചെറുപയർ, പഞ്ചസാര, ഉപ്പ്, ഒരു ലിറ്റർ പാചക എണ്ണ എന്നിവ ഉൾപ്പെടും.

അന്നഭാഗ്യ പദ്ധതി പ്രകാരം 4.42 കോടി ഗുണഭോക്താക്കൾക്ക് 10 കിലോ ഭക്ഷ്യധാന്യം നൽകുന്ന രീതി പരിഷ്കരിച്ചതായി മന്ത്രി പറഞ്ഞു. ഗുണഭോക്താക്കൾക്ക് ഇപ്പോൾ 7 കിലോ അരിയും 3 കിലോ റാഗിയും ലഭിക്കുന്നു. ഇതിൽ 5 കിലോ അരി സംസ്ഥാന സർക്കാരാണ് നൽകുന്നത്, ബാക്കി വിഹിതം 2 കിലോ അരിയും 3 കിലോ റാഗിയും അടങ്ങുന്ന കേന്ദ്ര വിഹിതമാണെന്നും മന്ത്രി പറഞ്ഞു.
SUMMARY: Karnataka raises BPL card income limit to three lakhs

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ...

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട്...

കോന്നിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികളുൾപ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കോന്നിയിൽ...

ന്യൂനമര്‍ദം തീവ്രമായി, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്,...

ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണ രം​ഗത്തേക്കും; ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ ഇനി മത്സരം കടുക്കും

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്. നിലവില്‍...

കർണാടകയിലെ 14 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കർണാടകയിലെ...

മഴ കുറഞ്ഞതോടെ ജലക്ഷാമം; ‘കാവേരി ഓൺ വീൽസ്’ സേവനത്തിന് ബെംഗളൂരുവിൽ റെക്കോർഡ് ഡിമാൻഡ്

ബെംഗളൂരു: ഇത്തവണത്തെ വരണ്ട വേനലും മഴയുടെ കുറവും മൂലം ബെംഗളൂരുവിൽ കാവേരി...

30,000 പേർക്ക് ഒരു പൊതുശൗചാലയം മാത്രം; ബെംഗളൂരുവിൽ ശൗചാലയ സൗകര്യം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട് 

ബെംഗളൂരു: രാജ്യത്തെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ പൊതുശൗചാലയങ്ങളുടെ ഗുരുതരമായ അപര്യാപ്തതയും...

Related Articles

Popular Categories