മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം

തിരുവനന്തപുരം: മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് പത്ത് മുതല്‍ വിതരണം ആരംഭിച്ച്‌ ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണം പ്രമാണിച്ച്‌ മുന്‍ഗണനേതര വിഭാഗത്തിന് സ്പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.

ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ളൈകോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. 12 മുതല്‍ ജില്ലാ തലങ്ങളിലും ശേഷം നിയോജകമണ്ഡലം തലങ്ങളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. 13 സബ്‌സിഡി ഇനങ്ങള്‍ ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഉറപ്പുവരുത്തും.

അരിവിലക്കയറ്റം നേരിടാന്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളും റേഷന്‍ കടകളും വഴി തുച്ഛമായ വിലക്ക് അരിവിതരണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശമെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നുമാണ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം.

SUMMARY: Distribution of free Onam kits to yellow cardholders for Onam.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ്...

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

Related Articles

Popular Categories