സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,815 രൂപയും ഒരു പവന് 1,02,520 രൂപയുമായി. 22 കാരറ്റിനൊപ്പം മറ്റ് കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 160 രൂപ ഇന്ന് കുറഞ്ഞതോടെ ഒരു ഗ്രാമിന് 10,490 രൂപയും ഒരു പവന് 83,920 രൂപയുമായി. ഗ്രാമിന് 125 രൂപ കുറവുണ്ടായ 14 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു ഗ്രാമിന് 8,205 രൂപയും പവന് 65,640 രൂപയുമാണ് വില. 9 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 80 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 5295 രൂപയിലേക്കും പവന് 42,360 രൂപയിലേക്കുമെത്തി. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 3,500 രൂപയിലേറെയാണ് കുറഞ്ഞത്. സ്വർണവില ഇനിയും ഇടിയുമെന്നാണ് പൊതുവിലയിരുത്തൽ. ഇതോടെ, കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താനുള്ള സാധ്യത ശക്തമായി. ചൊവ്വാഴ്ച രണ്ടു തവണയായി സ്വർണം പവന് 1,400 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞപ്പോൾ വൈകുന്നേരം ഒറ്റയടിക്ക് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറയുകയാണുണ്ടായത്. പിന്നാലെ ബുധനാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,078 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന കയറ്റിറക്കങ്ങളും അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നു.
SUMMARY: Big fall in gold prices; 1,600 minimum at one go

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുജൈറയിൽ ട്രക്കും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം; ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു, നിരവധി പേർക്ക് ഗുരുതര പരുക്ക്

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി...

കശ്മീരില്‍ പട്രോളിംഗിനിടെ കാണാതായ രണ്ടു പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗർ: കശ്മീരില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍...

ബെംഗളൂരു വിമാനത്താവളത്തിൽ 78 ഡ്രോണുകൾ പിടിച്ചെടുത്തു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 78...

ദീപ്തി മെഗാ വടംവലി മത്സരം; ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിന്റെ ബ്രോഷർ...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ  ബെംഗളൂരുവിലെ 70-ലേറെ...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയും സുഹൃത്തുക്കളും പിടിയിൽ

പാലക്കാട്: കാമുകനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍....

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ...

ഇടപെടലുകൾ ഫലം കണ്ടു; രേഖകൾ നഷ്ടപ്പെട്ട് ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി തിരികെ നാട്ടിലേയ്ക്ക്

കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി...

Related Articles

Popular Categories