ബെംഗളൂരു: യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. അനിൽ തോമസ് (പ്രസിഡന്റ്), ജ്യോതി പ്രകാശ് (വൈസ് പ്രസിഡന്റ്), ജാഷിർ പൊന്ന്യം (ജനറൽ സെക്രട്ടറി), ഷേബ ജേക്കബ് (ട്രഷറര്‍), നൂഹ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. അഭിജിത്ത് കൊല്ലത്തെ മീഡിയ കോർഡിനേറ്ററായും റെജികുമാർ, ഈസ, സുഭാഷ്, മിഥിലാജ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
സംഘടനയുടെ പ്രവർത്തനങ്ങള്‍ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും സാമൂഹിക പ്രതിബദ്ധതയോടെയുള്ള സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: United Malayalee Front office bearers
















