കാസറഗോഡ്: ചെറുവത്തൂർ കൊത്തങ്കരയില്‍ വീടിന്‍റെ ചുറ്റുമതില്‍ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മണ്ണിനടിയില്‍ പെട്ട് 2 പേർ അരയോളം മണ്ണില്‍ പൊതിഞ്ഞ് നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കനത്ത മഴയാണ് ലഭിച്ചത്. ഈ മഴയില്‍ മതില്‍ കുതിർന്നു നിന്നതാണ് അപകടകാരണമെന്നാണ് വിവരം. സിമന്‍റ് ഉപയോഗിക്കാതെ ചെങ്കല്ലുകള്‍ മാത്രം അടുക്കിവച്ചുള്ള മതിലുകളാണ് ഇവിടെ നിർമിക്കുന്നത്. ഇതാണ് മതില്‍ ഇടിയാൻ കാരണം.
SUMMARY: Three workers trapped under soil after a wall collapsed in Kasaragod
















