കാവേരി നദീജല തർക്കം; ഓഗസ്റ്റ് 13-ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് കന്നഡ അനുകൂല സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചത്.

തമിഴ്നാടിന് ജലം വിട്ടുനൽകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി കാവേരി ജലനിയന്ത്രണസമിതിയുടെ ഉത്തരവിനെതിരേ കർണാടകം കാവേരിജല മാനേജ്മെന്റ് അതോറിറ്റിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കർണാടകം നിർബന്ധിതമായിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

കർണാടകയിൽ നിലവിൽ കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടുമ്പോൾ വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്തെ കർഷകരെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാന്ന് കന്നഡ സംഘടനകൾ വാദിക്കുന്നത്.

ഫെഡറേഷൻ ഓഫ് പ്രോ-കന്നഡ ഓർഗനൈസേഷൻസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വാട്ടൽ നാഗരാജ് ആണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. ബിസിനസ് സ്ഥാപനങ്ങളും മറ്റ് അസോസിയേഷനുകളും ബന്ദുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കുടിവെള്ള ലഭ്യതയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവ് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സംഘടനകള്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക ഗ്രൂപ്പുകളും വിവിധ കന്നടസംഘടനകളും ഈ ഉത്തരവിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഓഗസ്റ്റ് രണ്ടിന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്..

പതിനഞ്ച് ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 3,500 ഘനടയടി ജലം കാവേരിയില്‍ നിന്ന് വിട്ടുകൊടുക്കണമെന്നാണ് ഉത്തരവ്. കര്‍ണാടക ഈ നിര്‍ദേശത്തെ എതിര്‍ക്കുകയും കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. വരള്‍ച്ച ചൂണ്ടിക്കാട്ടി ജലം നല്‍കാനാവില്ലെന്ന കര്‍ണാടകയുടെ വാദം അതോറിറ്റി തള്ളുകയായിരുന്നു.

SUMMARY : Cauvery river water dispute: Pro-Kannada organizations call for a bandh in Karnataka on August 13.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും...

കൂടത്തായി കൊലപാതക പരമ്പര; കേസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ്...

ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരണം; യുവാവിനെതിരെ പരാതി നല്‍കി ദേവസ്വം അധികൃതര്‍

ആലപ്പുഴ: ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരിച്ചതില്‍ പരാതി നല്‍കി ദേവസ്വം...

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകൻ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ബെംഗളൂരു: കാവേരി ജലവിഷയത്തില്‍ കർണാടകയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം...

തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലര്‍ സുഗതന് ആറ് മാസം അവധി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗണ്‍സിലറും കാപ്പാ കേസ് പ്രതിയുമായ ആർ.സുഗതന് അവധി...

വെമ്പായം ബാറിലെ തീവെപ്പ്: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ പെട്രോള്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍...

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു....

Related Articles

Popular Categories