സ്യൂട്ട: മൊറോക്കോയിൽ നിന്ന് കടലിലൂടെ സ്പാനിഷ് അതിർത്തിയിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെത്തുടർന്ന് രാജ്യത്ത് അതീവ ഗുരുതരമായ സാഹചര്യമെന്ന് റിപ്പോർട്ട്. അപകടകരമായ ഈ കുടിയേറ്റ യാത്രക്കിടയിൽ കുറഞ്ഞത് 15 ആളുകൾ മുങ്ങിമരിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. അതിർത്തിയിലെ സുരക്ഷാ സംവിധാനങ്ങൾ പൂർണമായും തകർന്നു തരിപ്പണമായതോടെ, സ്ഥിതിഗതികൾ നിയന്ത്രിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും സ്പാനിഷ് സർക്കാർ മേഖലയിൽ സൈന്യത്തെ വിന്യസിച്ചു. അതിര്‍ത്തിയിലെ സാഹചര്യം നിയന്ത്രിക്കാന്‍ ചെയ്യാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാ സഹായം നല്‍കണമെന്ന് പ്രാദേശിക ഭരണകൂടം മാഡ്രിഡിലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സൈന്യത്തെ വിന്യസിച്ചത്.
🚨😳 WOAH: Spain says roughly 60,000 migrants crossed into Ceuta from Morocco in just 24 hours, an influx equal to about 70% of the city’s population.
Authorities have deployed troops, at least 34 people died during the crossings, and officials call the situation… pic.twitter.com/b6mz4PeWij
— Brandon Tatum (@TheOfficerTatum) July 31, 2026
പ്രതിസന്ധി പരിഹരിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആഭ്യന്തര മന്ത്രിയും പ്രദേശത്തേക്ക് പോയിട്ടുണ്ട്. എത്രപേര്‍ അതിര്‍ത്തി കടന്നു എന്നതിനെക്കുറിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. 2,000ത്തോളം ആളുകള്‍ സ്യൂട്ടയിലേക്ക് പ്രവേശിച്ചതായാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്യൂട്ടയിലെ രണ്ടാമത്തെ സ്വയംഭരണ നഗരമായ മെല്ലില്ലയിലും സമാനമായ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ടിട്ടുണ്ട്. ആഫ്രിക്കൻ വൻകരയിൽ സ്ഥിതി ചെയ്യുന്ന സ്പാനിഷ് ഭരണപ്രദേശമായ സ്യൂട്ട വഴി യൂറോപ്പിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാമെന്നതിനാലാണ് കുടിയേറ്റക്കാർ പ്രധാനമായും ഈ മാർഗം തിരഞ്ഞെടുക്കുന്നത്.
🚨 BREAKING: The upper estimates of migrants that have flooded into Ceuta, Spain are now 100,000 THOUSAND, with the "official" figure closer to 50,000
That's IN ONE SINGLE DAY!!
This city had a population of 80,000.
PM Pedro Sanchez says he takes "responsibility" for the… pic.twitter.com/7X7fVu07y2
— Eric Daugherty (@EricLDaugh) July 31, 2026
അതേസമയം സ്പെയിനിലെ വൻ കുടിയേറ്റ പ്രതിസന്ധി യൂറോപ്യൻ യൂണിയനിൽ നയതന്ത്ര ഭിന്നത രൂക്ഷമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സ്പെയിനുമായുള്ള സ്വതന്ത്ര യാത്രാ കരാറായ ‘ഷെൻഗൻ’ നിർത്തിവെക്കണമെന്നും അതിർത്തികൾ അടയ്ക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു. അനിയന്ത്രിതമായ കുടിയേറ്റം യൂറോപ്പിന്റെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സ്പെയിനിന്റെ അയഞ്ഞ നിലപാടുകൾ മനുഷ്യക്കടത്തുകാർക്ക് വഴിയൊരുക്കുകയാണെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി ആരോപിച്ചു. അതിർത്തി സുരക്ഷ ഉറപ്പാക്കാൻ സ്പെയിനുമായുള്ള ഷെൻഗൻ കരാർ താൽക്കാലികമായി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾക്ക് മടിക്കില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും വ്യക്തമാക്കി.
SUMMARY: Thousands breach border; Massive migrant influx in Spain, situation extremely critical, report says
















