പരക്കെ മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രികാല യാത്രകൾക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ഇന്നലെ രാത്രിയിൽ പെയ്‌ത ശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായിരുന്ന മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കുകയാണ്. ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. മലയോര മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് സുരക്ഷ കേന്ദ്രങ്ങളിലേക്ക് മാറണം എന്നും അറിയിപ്പുണ്ട്.

വിവിധ ജില്ലകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. എറണാകുളം ജില്ലയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള എല്ലാ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അടച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

പൊൻമുടിയിലും കല്ലാർ – പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. ഇതേതുടർന്ന് പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചു.

കൊല്ലം ജില്ലയിലെ പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ അടച്ചു. പീച്ചി ഡാമിൽ ഇന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവ അടച്ചു. ആ​ഗസ്ത് 4 വരെയാണ് അടച്ചത്.

പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. ബോട്ടിങ്ങിനും ആറന്മുള വള്ളസദ്യയ്ക്കും നിയന്ത്രണമുണ്ട്. ആ​ഗസ്ത് 8 വരെയാണ് രാത്രികാല യാത്രയ്ക്ക് നിയന്ത്രണം. ആ​ഗസ്ത് 6 വരെ ജില്ലയിലെ ക്വാറി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. കാസർകോട്ടും ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു.

ഈരാറ്റുപേട്ട വാ​ഗമൺ റോഡിലും കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള റോഡിലും രാത്രികാല യാത്ര നിരോധിച്ചു. താമരശേരി ചുരം വഴി അവശ്യയാത്രകളല്ലാതെ മറ്റെല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. നിലവിൽ വയനാട്ടിലുള്ള വിനോദ സഞ്ചാരികൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും നിർദേശമുണ്ട്.

പാലക്കാട് ജില്ലയിൽ മലയോര മേഖലയിലും സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
SUMMARY: Heavy rains; Tourist spots closed, night travel banned

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃണമൂല്‍ കോണ്‍ഗ്രസില്‍ തര്‍ക്കം: മമത-ഋതബ്രത വിഭാഗത്തിന് പുതിയ പേരും, ചിഹ്നവും അനുവദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ പിളർപ്പിന് പിന്നാലെ മമത ബാനർജി വിഭാഗത്തിനും വിമത...

സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി. വൈദ്യുതി...

നീറ്റ് ക്രമക്കേട്; എൻടിഎ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്താൻ സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കാൻ...

ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും; സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ...

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

Related Articles

Popular Categories