ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഗ്ലാസ്‌കോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനത്തില്‍ ബോക്സിങ് റിങ്ങില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തില്‍ ജെയ്‌സ്മിൻ ലംബോറിയയും സ്വർണം സ്വന്തമാക്കി. ഫൈനലില്‍ ഇരുവരും ഏകപക്ഷീയമായ വിജയമാണ് നേടിയത്.

54 കിലോഗ്രാം വിഭാഗം ഫൈനലില്‍ കാനഡയുടെ സ്കാർലെറ്റ് ഡെല്‍ഗാഡോയെ നേരിട്ട പ്രീതി, തുടക്കം മുതല്‍ ആക്രമണോത്സുക പ്രകടനമാണ് പുറത്തെടുത്തത്. എതിരാളിയുടെ പ്രതിരോധത്തെ കൃത്യമായ പഞ്ചുകളിലൂടെ മറികടന്ന പ്രീതി 5-0ന്റെ ഏകകണ്ഠമായ വിധിയിലൂടെ സ്വർണം ഉറപ്പിച്ചു. 57 കിലോഗ്രാം വിഭാഗം ഫൈനലില്‍ വടക്കൻ അയർലൻഡിന്റെ മിഷേല്‍ വാല്‍ഷിനെതിരെയായിരുന്നു ജെയ്‌സ്മിന്റെ പോരാട്ടം.

റിങ്ങില്‍ വ്യക്തമായ ആധിപത്യം പുലർത്തിയ ജെയ്‌സ്മിൻ 5-0ന് വിജയിച്ച്‌ ഇന്ത്യയുടെ രണ്ടാമത്തെ ബോക്സിങ് സ്വർണം സ്വന്തമാക്കി. അതേസമയം, പുരുഷൻമാരുടെ ട്രിപ്പിള്‍ ജംപിലും ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍ ലഭിച്ചു. പ്രവീണ്‍ ചിത്രവേല്‍ 16.58 മീറ്റർ ചാടി വെള്ളി മെഡല്‍ നേടിയപ്പോള്‍, പ്രഭു തിരുമാരൻ 16.52 മീറ്റർ ദൂരം താണ്ടി വെങ്കലം സ്വന്തമാക്കി.

ഇന്ന് രണ്ട് സ്വർണം കൂടി നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ഏഴായി. നിലവില്‍ ഏഴ് സ്വർണം, 13 വെള്ളി, ഏഴ് വെങ്കലം ഉള്‍പ്പെടെ 27 മെഡലുകളുമായി ഇന്ത്യ മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്താണ്. 56 സ്വർണം ഉള്‍പ്പെടെ 132 മെഡലുകളുമായി ഓസ്ട്രേലിയയാണ് പട്ടികയില്‍ ഒന്നാമത്. 18 സ്വർണം ഉള്‍പ്പെടെ 82 മെഡലുകളുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 17 സ്വർണവുമായി കാനഡ മൂന്നാം സ്ഥാനത്തുമാണ്. സ്കോട്‌ലൻഡും നൈജീരിയയും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.

SUMMARY: India wins double gold in boxing; Preeti and Jaismine shine

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി. വൈദ്യുതി...

നീറ്റ് ക്രമക്കേട്; എൻടിഎ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്താൻ സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കാൻ...

ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും; സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ...

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

സ്വർണ്ണവിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനവ്; വെള്ളി വിലയിലും വർധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർധന. ഗ്രാമിന്...

Related Articles

Popular Categories