ഇപിഎഫ്‌ഒയ്ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

മുംബൈ: റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡ് (ആര്‍സിഎല്‍) മുന്‍ ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി സിബിഐ കേസെടുത്തു. അനില്‍ അംബാനിയും ചില പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് (ഇപിഎഫ്‌ഒ) 1816 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസിനാസ്പദമായ ആരോപണം.

2013-14 കാലഘട്ടത്തില്‍ ആര്‍സിഎല്ലിന്റെ സുരക്ഷിതമായ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബെഞ്ചറുകളില്‍ ഇപിഎഫ്‌ഒ 2500 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ കമ്പനിക്ക് ലഭിക്കേണ്ട തിരിച്ചടവ് പിന്നീട് മുടങ്ങി. തൊഴിലാളികളുടെ പ്രൊവിഡന്‍സ് ഫണ്ട്, പെന്‍ഷന്‍ സ്‌കീം, മറ്റ് ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് ഇപിഎഫ്‌ഒ ആണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് ഇതിന്റെ ഭരണനിര്‍വ്വഹണം നിര്‍വഹിക്കുന്നത്.

2019-ല്‍ ആര്‍സിഎല്ലിന്റെ സാമ്പത്തിക സ്ഥിതി മോശമാവുകയും കമ്പനി കോര്‍പ്പറേറ്റ് പാപ്പരത്വ പരിഹാര നടപടി ക്രമങ്ങളിലേക്ക് കടക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പില്‍ ഇപിഎഫ്‌ഒ പരാതി നല്‍കി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് മുമ്പില്‍ വിഷയം എത്തിയതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് നടപടികളിലൂടെ 1492 കോടി രൂപ ഇപിഎഫ്‌ഒയ്ക്ക് തിരികെ ലഭിച്ചിരുന്നു. എങ്കിലും, ബാക്കിയുള്ള 1007 കോടി രൂപയും ഇതിന്റെ പലിശയായ 809 കോടി രൂപയുമുള്‍പ്പെടെയാണ് 1816 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്.

അടുത്തിടെ ആര്‍സിഎല്ലിന്റെ ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപിഎഫ്‌ഒ റിലയന്‍സിനെതിരെ സിബിഐയെ സമീപിച്ചതും അന്വേഷണം ആരംഭിച്ചതും. സംഭവത്തില്‍ ഇഡിയും പ്രത്യേകമായി ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

SUMMARY: CBI charges Anil Ambani with fraud for causing a loss of ₹1,816 crore to the EPFO

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയില്‍; ഇടുക്കിയില്‍ 4 ഡാമുകള്‍ തുറന്നു

ഇടുക്കി: ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍...

പൃഥ്വി- വൈശാഖ് ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ; മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാലും

തിരുവനന്തപുരം: പൃഥ്വിരാജ് സുകുമാരൻ-വൈശാഖ് കൂട്ടുകെട്ടിൻ്റെ മാസ് ആക്ഷൻ ചിത്രം 'ഖലീഫ' ഓഗസ്റ്റ്...

അധ്യായം 35 📖 ധാരണയ്ക്കപ്പുറം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   വൈകിട്ടു...

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന്: സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും വിമര്‍ശനവും ശക്തമാകുന്നു

മലപ്പുറം: സംസ്ഥാനത്ത് കനത്ത കാലവർഷക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയില്‍...

അതിരുകൾ കടന്ന് മലയാളത്തിന്റെ അക്ഷരവിരുന്ന്; ‘സർഗ്ഗസംഗമം- 3’ ഓഗസ്റ്റ് 16 ന്

ബെംഗളൂരുവിൽ വിഷ്ണുമംഗലം കുമാർ, എസ് കെ നായർ, സുഷമശങ്കർ, തങ്കച്ചൻ പന്തളം,...

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് കാണാതായി മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ്...

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 11...

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന...

Related Articles

Popular Categories