കനത്ത മഴ തുടരുന്നു; ഒമ്പത്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് നാല്, ചൊവ്വ) അവധി നല്‍കി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലാണ് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണ്‍വാടികള്‍ ഉള്‍പ്പെടെയുള്ളവക്ക് അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍, പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വയനാട്ടിലെയും ഇടുക്കിയിലെയും സ്കൂളുകൾക്കും അവധിയുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Heavy rain continues; Educational institutions in nine districts to remain closed tomorrow, PSC exams postponed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക്...

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

Related Articles

Popular Categories