അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്; 263 ബൈക്കുകള്‍ പിടികൂടി

ബെംഗളൂരു: നഗരത്തിൽ വീണ്ടും ബൈക്ക് ടാക്‌സികൾക്ക് എതിരേ നടപടി നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്. അനധികൃതമായി സർവീസ് നടത്തുന്ന ബൈക്ക് ടാക്‌സികൾക്കെതിരെയാണ് നടപടി. ബൈക്ക് ടാക്‌സികൾക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനു പിന്നാലെയാണു പരിശോധന ശക്തമാക്കിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സിക്കാരെ പിടികൂടുകയും ഇവരുടെ ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. ആദ്യദിനത്തില്‍ 263 ബൈക്കുകള്‍ പിടികൂടി. ബൈക്ക് ടാക്‌സിയായി പ്രവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ രജിസ്‌ട്രേഷനും താത്കാലികമായി റദ്ദാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം നിയമവിധേയമായി ബൈക്ക് ടാക്‌സി സർവീസ് നടത്തുന്ന വെബ്ടാക്‌സി കമ്പനികളുമായി ഗതാഗത വകുപ്പ് നടത്തിയ ചർച്ചയിൽ അനധികൃതമായി സർവീസ് നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കണമെന്നു കർണാടക ആപ് ബേസ്ഡ് വർക്കേഴ്സ് യൂണിയൻ (കെഎഡബ്ല്യു) ആവശ്യപ്പെട്ടിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ 2025 ജൂണില്‍ സർക്കാർ ബൈക്ക് ടാക്‌സി നിരോധിച്ചിരുന്നു. ജനുവരിയില്‍ നിരോധനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻവലിച്ചു. ഇരുചക്രവാഹനങ്ങളായതിന്റെ പേരിൽ ടാക്‌സിയായി പ്രവർത്തിക്കൽ നിരസിക്കാൻ പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. തുടർന്നാണ് നിരത്തുകളിൽ ബൈക്ക് ടാക്‌സികൾ വീണ്ടും സജീവമായത്. ബൈക്ക് ടാക്‌സി സർവീസിനായി വ്യക്തമായ നയരൂപീകരണം നടത്താൻ വൈകരുതെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് കുത്തേറ്റു

ഇടുക്കി: കെ എസ് ആര്‍ ടിസി യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

Related Articles

Popular Categories