ഓണത്തിന് 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയ്ല്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയില്‍വേയും മറ്റ് പ്രധാന റെയില്‍വേ സോണുകളും ചേർന്ന് 112 ഓണം സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബർ 6 വരെയുള്ള ഓണക്കാലത്താണ് ഈ ട്രെയിനുകള്‍ സർവീസ് നടത്തുക.

മറുനാടൻ മലയാളികള്‍, വിദ്യാർഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവർക്ക് കുറഞ്ഞ ചിലവില്‍ നാട്ടിലേക്ക് സുരക്ഷിതമായി എത്തുന്നതിനാണ് ദക്ഷിണ റെയില്‍വേ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, സൗത്ത് സെൻട്രല്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ എന്നിവയുമായി ചേർന്ന് വിപുലമായ സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന ട്രെയിനുകളും സർവീസ് ദിവസങ്ങളും

1. ചെന്നൈ – കേരള റൂട്ട്

06119/06120 ചെന്നൈ സെൻട്രല്‍ – കൊല്ലം – ചെന്നൈ സെൻട്രല്‍ (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബർ 3 വരെ (ആരക്കോണം, പാലക്കാട്, തൃശ്ശൂർ, കോട്ടയം വഴി).
06117/06118 ചെന്നൈ സെൻട്രല്‍ – കൊല്ലം – ചെന്നൈ സെൻട്രല്‍ (വ്യാഴം, ശനി/വെള്ളി, ഞായർ): ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബർ 6 വരെ 7 ട്രിപ്പുകള്‍ വീതം.
06110/06109 തിരുവനന്തപുരം – താമ്പരം – തിരുവനന്തപുരം (ബുധൻ/വ്യാഴം): പുനലൂർ, ചെങ്കോട്ട, മധുര വഴി.
06126/06125 മംഗളൂരു – ചെന്നൈ എഗ്‌മോർ – മംഗളൂരു (തിങ്കള്‍/ചൊവ്വ): പാലക്കാട്, ഈറോഡ് വഴി.

2. ബെംഗളൂരു / മൈസൂരു – കേരള റൂട്ട്

06555/06556 എസ്.എം.വി.ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (വെള്ളി/ഞായർ): ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബർ 6 വരെ.
06523/06524 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (തിങ്കള്‍/ചൊവ്വ): ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബർ 1 വരെ.
06547/06548 എസ്.എം.വി.ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബർ 3 വരെ.
06147/06148 എറണാകുളം – എസ്.എം.വി.ടി ബെംഗളൂരു (ഞായർ/തിങ്കള്‍): ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബർ 7 വരെ.

06227/06228, 06229/06230 മൈസൂരു – കണ്ണൂർ – ബെംഗളൂരു കന്റോണ്‍മെന്റ്: ഓഗസ്റ്റ് 25, 29 തീയതികളില്‍ പ്രത്യേക സർവീസ്.

3. ഹൈദരാബാദ് / സിക്കന്ദരാബാദ് – കേരള റൂട്ട്
07193/07194 ഹൈദരാബാദ് – കൊല്ലം – ഹൈദരാബാദ് (ശനി/തിങ്കള്‍): ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബർ 7 വരെ.
07195/07196 ചെർലാപ്പള്ളി – കൊല്ലം – ചെർലാപ്പള്ളി (വെള്ളി/ശനി): ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബർ 5 വരെ.
07097/07098 ഹൈദരാബാദ് – മംഗളൂരു സെൻട്രല്‍ (ബുധൻ/വ്യാഴം): കണ്ണൂർ, ഷൊർണൂർ വഴി.

4. മറ്റ് പ്രധാന സർവീസുകള്‍

06081/06082 തിരുവനന്തപുരം നോർത്ത് – സാന്ത്രാഗച്ചി (കൊല്‍ക്കത്ത) (വെള്ളി/തിങ്കള്‍): ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബർ 7 വരെ.
07313/07314 ഹൂബ്ലി – കൊല്ലം – ഹൂബ്ലി (ഞായർ/തിങ്കള്‍): ബെംഗളൂരു, പാലക്കാട് വഴി.

SUMMARY: Railways announces 112 special trains for Onam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

Related Articles

Popular Categories