ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ഔദ്യോഗിക ഏജൻസിയും വ്യക്തമാക്കി. പ്രാദേശിക സമയം തിങ്കളാഴ്ചയാണ് ഭൂചലനമുണ്ടായത്. ഭൂമി കുലുങ്ങിയതിനെ തുടർന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും കെട്ടിടങ്ങളിൽനിന്ന് ആളുകൾ പരിഭ്രാന്തരായി ഭയന്നോടി തെരുവിലിറങ്ങി.
Powerful 7.4-magnitude earthquake struck Manizales, Colombia 🇨🇴 (10.08.2026) pic.twitter.com/zoWkaaWDGG
— Disaster News (@Top_Disaster) August 10, 2026
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാ മാറി സ്ഥിതി ചെയ്യുന്ന സാൻ ജോസ് ഡെൽ പാൽമർ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായി യു.എസ്.ജി.എസ് അടയാളപ്പെടുത്തിയിരിക്കുന്നത്.
Powerful 7.4-magnitude earthquake hits Manizales, Colombia 🇨🇴 (10.08.2026)pic.twitter.com/pmcAFyWQbp
— Disaster News (@Top_Disaster) August 10, 2026
കൊളംബിയയ്ക്കും ഇക്വഡോറിനും പുറമെ വടക്ക് അയൽരാജ്യമായ പനാമ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവില്‍ അമ്പതോളം മരണങ്ങള് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Strong #Earthquake in Pereira 🇨🇴 — footage from the airport shows just how intense and prolonged the shaking was. 😟✈️#Pereira #Airport #Colombia #Temblor #EarthquakeAftermath pic.twitter.com/9SMPytXwTU
— Mahrosh Pervaiz (@MahroshPervaiz1) August 10, 2026
OMG, this is terrifying. Footage showing the shaking from the M7.2 earthquake that hit Colombia earlier.
👀 Watch until the end.
📍 Pereirapic.twitter.com/vS2slBg53X
— Volcaholic 🌋 (@volcaholic1) August 10, 2026
SUMMARY: Strong earthquake hits Colombia and Ecuador; 7.4 on the Richter scale, people take to the streets in panic















