ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍. 392 വിവാഹങ്ങളാണ് ഇന്ന് വരെ ബുക്ക് ചെയ്തത്. 23-ാം തിയ്യതി ഞായറാഴ്ച വരെ ബുക്കിങ്ങിന് അവസരമുള്ളതിനാല്‍ നാനൂറ് കടന്നേക്കും. 2024 സെപ്റ്റംബർ 8 ന് 334 വിവാഹങ്ങള്‍ നടന്നതാണ് നിലവിലെ റെക്കോഡ്.

വൻതോതിലുള്ള തിരക്ക് കണക്കിലെടുത്ത്, യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയില്‍ ചടങ്ങുകള്‍ സുഗമമായി നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ദേവസ്വം ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞു. അതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ കല്യാണമണ്ഡപം നിർമ്മിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഒരു ഭക്തനാണ് ഈ മണ്ഡപം വഴിപാടായി നിർമിച്ച്‌ സമർപ്പിക്കുന്നത്.

കോതച്ചിറ സ്വദേശിയായ ശില്പി സുധില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ മണ്ഡപത്തിന്റെ പണികള്‍ പുരോഗമിക്കുന്നത്. നിലവില്‍ മരപ്പണികള്‍ പൂർത്തിയായിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഗുരുവായൂരില്‍ എത്തിക്കുന്ന മണ്ഡപം ചിങ്ങം ഒന്നിന് സ്ഥാപിക്കും. ഇതായിരിക്കും ഇനി മുതല്‍ ഒന്നാം നമ്പർ മണ്ഡപം എന്നറിയപ്പെടുക.

നിലവില്‍ ഗുരുവായൂരില്‍ നാല് സ്ഥിര മണ്ഡപങ്ങളാണുള്ളത്. വിവാഹങ്ങളുടെ എണ്ണം 200 കടക്കുമ്പോള്‍ സാധാരണയായി താല്‍ക്കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കാറുണ്ട്. എന്നാല്‍ പുതിയതായി നിർമ്മിക്കുന്ന മണ്ഡപം സ്ഥിര സ്വഭാവത്തിലുള്ളതാണെന്നത് വലിയ ആശ്വാസമാകും.

SUMMARY: wedding rush at Guruvayur; Record bookings for the first Sunday of the month of Chingam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

5–6 കിലോമീറ്റർ യാത്രയ്ക്ക് രണ്ട് മണിക്കൂറിലധികം; വൈറ്റ്‌ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡ്–വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെയും...

നീലസാന്ദ്ര യൂണിറ്റ് എസ്കെഎസ്എസ്എഫിന് പുതിയ നേതൃത്വം

ബെംഗളൂരു: എസ്കെഎസ്എസ്എഫ് ബെംഗളൂരു കമ്മിറ്റിക്ക് കീഴിൽ ബെംഗളൂരു സൗത്തിലും നോർത്തിലുമായി യൂണിറ്റ്...

മതിയായ വൈദ്യുതി ലഭിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന്...

വടകര ലഹരിക്കേസ്; കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണെന്ന്...

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ വാർഷികം 

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ-ഡി.ബി.ടി.എയുടെ അഞ്ചാം വാർഷികവും ഡി.ബി.ടി.എ. പരിഭാഷാ...

Related Articles

Popular Categories