തമിഴ്‌നാടിന് വീണ്ടും കാവേരിജലം വിട്ടുനൽകാൻ ഉത്തരവ്; കർണാടകയില്‍ നാളെ ബന്ദ്, പ്രതിഷേധം കനക്കും

ബെംഗളൂരു: തമിഴ്‌നാടിന് കാവേരിജലം വിട്ടുനൽകാൻ വീണ്ടും ഉത്തരവിട്ട് കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി.). ഇന്നു മുതൽ 15 ദിവസത്തേക്കു പ്രതിദിനം 12000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാനാണ് നിർദേശം. ജൂലൈ 28ന് തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 3500 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാൻ കാവേരി ജല മാനേജ്മെന്റ് കമ്മിറ്റി (സിഡബ്ല്യുഎംസി) ഉത്തരവിട്ടിരുന്നു. ഇതിനെതിരെയുള്ള കർണാടകയുടെ അപ്പീൽ തള്ളിയതിനെ തുടർന്ന് കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് പുതിയ നിര്‍ദേശം.

കന്നഡ ചലാവലിയുടെ നേതൃത്വത്തിൽ കന്നഡ സംഘടനകൾ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച കർണാടക ബന്ദ് കടുക്കുമെന്ന് ഇതോടെ ഉറപ്പായി. നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. കന്നഡ സംഘടനാനേതാവും മുൻ എം.എൽ.എ.യുമായ വാട്ടാൾ നാഗരാജിൻ്റെ നേതൃത്വത്തിലായിരുന്നു ബന്ദാഹ്വാനം. തമിഴ്നാടിന് വീണ്ടും വെള്ളം വിട്ടുകൊടുക്കാനുള്ള നിർദേശത്തിനെതിരെ മാണ്ഡ്യയിൽ കർഷകരും കന്നഡ സൗഹൃദ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇന്ന് മാണ്ഡ്യയിൽ വിശ്വേശ്വരായ പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധം തുടരുമെന്ന് ജില്ലാ കർഷക ക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്. ബന്ദ് നടത്തുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ സംഘടനകളുടെ യോഗം വീണ്ടും ചേരുന്നുണ്ട്.

കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചതോടെ നദികളിൽ ജലനിരപ്പുയര്‍ന്നതിനാല്‍ തമിഴ്‌നാടിന് ജലം വിട്ടുനൽകിയിരുന്നു. എന്നാല്‍ വീണ്ടും മഴ കുറഞ്ഞത് അണകെട്ടുകളിലെ ജലലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇതിനിടക്കാണ് വെള്ളം വിട്ടുകൊടുക്കാനുള്ള പുതിയ നിർദേശം. കെആർഎസ്, കബനി, ഹേമാവതി, ഹാരംഗി എന്നീ അണക്കെട്ടുകളിലെ ജലനിരപ്പും ഇതിലേക്കുള്ള നീരൊഴുക്കും അടുത്ത രണ്ടാഴ്ചത്തെ കാലാവസ്ഥാ പ്രവചനങ്ങളുടേയും സ്ഥിതി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കുമെന്നാണ് സൂചന.
SUMMARY: Order to release Cauvery water to Tamil Nadu again; Protests will be heavy, Karnataka bandh tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

Related Articles

Popular Categories