മലപ്പുറത്ത് എംവിഡിക്കെതിരെ പോസ്റ്റിട്ട് ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി

മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുവാവ് ജീവനൊടുക്കി. മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമായിരുന്നു ഷൗക്കത്തിന്റെ ആത്മഹത്യ. കൈക്കൂലി നല്‍കാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ഷൗക്കത്ത് കുറിപ്പില്‍ ആരോപിക്കുന്നത്.

തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നാണ് ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നുവെന്നും, കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു.

വാഹനം നിരത്തിലിറക്കാൻ സാധിക്കാതായതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകള്‍ മുടങ്ങുകയും ചെയ്തു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ മരണശേഷവും തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് ഷൗക്കത്ത് ആവശ്യപ്പെടുന്നു.

ഈ മരണം ഒരു സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും, സാധാരണക്കാർക്ക് ഓരോ ആവശ്യത്തിനും കോടതികളെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഇത്തരമൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സാധാരണയായി നടക്കുന്ന രീതിയിലുള്ള ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കില്‍ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ഷൗക്കത്ത് ആശങ്ക പ്രകടിപ്പിച്ചു.

വാഹനത്തില്‍ ചെയ്ത സ്റ്റീല്‍ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി അണ്‍ഫിറ്റ് ആണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാമെന്നും, എന്നാല്‍ മുൻപ് രണ്ട് തവണ ഇതേ വാഹനം സർട്ടിഫൈ ചെയ്തതും ഇതേ വകുപ്പ് തന്നെയാണെന്നും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്നാണ് ഷൗക്കത്തിന്റെ അവസാനത്തെ അഭ്യർത്ഥന.

SUMMARY: Auto-rickshaw driver ends life after posting against MVD in Malappuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന്...

നേപ്പാള്‍ പ്രളയം: കുട്ടികളടക്കം 53 മലയാളികള്‍ കുടുങ്ങി; എല്ലാവരും സുരക്ഷിതരെന്ന് നോര്‍ക്ക

തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 53 മലയാളികളെക്കുറിച്ച്‌ വിവരം ലഭിച്ചതായി...

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും...

പ്രളയത്തില്‍ വിറങ്ങലിച്ച്‌ നേപ്പാള്‍: മരണസംഖ്യ 270 ആയി, 1,300-ലധികം പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയക്കെടുതിയില്‍ മരണസംഖ്യ 270 കടന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം...

പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ ഗംഗാ ബാരേജിന് സമീപം പരിശീലന വിമാനം തകർന്നുവീണ്...

ഓണക്കാലത്ത് മലയാളികള്‍ കുടിച്ച്‌ തീര്‍ത്തത് 771 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി ബെവ്‌കോ. ഓണക്കാലത്തെ 8 ദിവസങ്ങളില്‍...

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റില്‍ ഉണ്ടായ...

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്

കൊച്ചി: കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം....

Related Articles

Popular Categories