ബെംഗളൂരു: വിദ്യാരണ്യപുരയിലെ എച്ച്.എം.ടി ലേഔട്ട് പ്രദേശത്ത് മാരകായുധങ്ങളുമായി റോഡിലിറങ്ങി ഭീതിയുണ്ടാക്കിയെന്ന പരാതിയിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അംബണ്ണ, അജയ്, രാഹുൽ, ശിവകുമാർ, ഗണേഷ്, സായി കിരൺ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് ചിലർ ആയുധങ്ങളുമായി കറങ്ങി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സംഘം റോഡിൽ എത്തിയിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ആയുധങ്ങളുമായി റോഡിലിറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. പ്രദേശവാസികളിൽ ഭീതിയുണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണ്.
പ്രദേശത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പിടിയിലായവർക്ക് മുൻ ക്രിമിനൽ കേസുകളുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
SUMMARY: Six people were arrested for walking down the road with weapons in their hands
















