സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ 

ന്യൂ​ഡ​ൽ​ഹി: ചാ​ക്കോ വ​ധ​ക്കേ​സി​ലെ പ്ര​തി സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​മാ​യ ബ്രൂ​ണെ​യി​ൽ സു​കു​മാ​ര​ക്കു​റു​പ്പി​നോ​ട് സാ​മ്യ​മു​ള്ള ഒ​രാ​ൾ ക​ഴി​യു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. മ​ലേ​ഷ്യ-​ബ്രൂ​ണെ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന സിം​പാ​ങ്ങ് മേ​ഖ​ല​യി​ലാ​ണ് സു​കു​മാ​ര​ക്കു​റു​പ്പാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന വ്യ​ക്തി താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന്‍ ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രൂ​ണെ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ​നി​ന്നും മ​ല​യാ​ളി​ക​ളി​ൽ​നി​ന്നും അ​ക​ലം പാ​ലി​ച്ച് ഒ​റ്റ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ ക​ഴി​യു​ന്ന​ത്. നാ​ട്ടി​ലു​ള്ള ഭാ​ര്യ​യു​മാ​യും മ​ക്ക​ളു​മാ​യും ഇ​യാ​ൾ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​താ​യും ഭാ​ര്യ​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​ള്ള ചാ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​രു സൈ​ബ​ർ വി​ദ​ഗ്ധ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ പ​ഴ​യ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ഐ സ​ഹാ​യ​ത്തോ​ടെ സാ​ധ്യ​മാ​യ രൂ​പ​ങ്ങ​ൾ ത​യാ​റാ​ക്കി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ കൗ​തു​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സൈ​ബ​ർ വി​ദ​ഗ്ധ​ന്‍റെ അ​ന്വേ​ഷ​ണം.

എ​ന്നാ​ൽ ബ്രൂ​ണെ​യി​ൽ ക​ഴി​യു​ന്ന വ്യ​ക്തി സു​കു​മാ​ര​ക്കു​റു​പ്പ് ത​ന്നെ​യാ​ണെ​ന്ന് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ണ് സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്. കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. അതേസമയം ദൃശ്യങ്ങളിൽ കാണുന്ന വയോധികൻ തൃശ്ശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.

പലകാലങ്ങളില്‍ പലയിടങ്ങളില്‍ സുകുമാരക്കുറുപ്പിനെ കണ്ടു എന്ന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നാലെ നടക്കുന്ന അന്വേഷണത്തില്‍ അത് സുകുമാരക്കുറുപ്പല്ല എന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ താമസിക്കുന്ന സ്ഥലവും ഫോട്ടോയും അടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. കൂടാതെ സുകുമാരക്കുറുപ്പിന്റെ ഭാര്യയുമായും ബന്ധുക്കളുമായും ഈ വയോധികന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ‘തന്നെ ആരും കണ്ടെത്തില്ല’ എന്ന് പറയുന്നത് അടക്കമുള്ള സന്ദേശങ്ങള്‍ ഉണ്ടെന്നാണ് വിവരം.

1984ലാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യ്ക്കാ​യി ചാ​ക്കോ എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് എ​ന്ന സു​കു​മാ​ര​ക്കു​റു​പ്പ് നാ​ടു​വി​ട്ട​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ ഇ​ന്‍റ​ർ​പോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.
SUMMARY: Reports of Sukumarakurup’s look-alike found in Brunei

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

പ്രകാശനം

ചെറുകഥ കല ജി. കെ "ഒന്നും വെറുതെ ആവില്ല" ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത്...

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

Related Articles

Popular Categories