മെസിയെ കൊണ്ടുവരുമെന്ന വാഗ്‌ദാനം; ഫെ​മ കേസ് എടുത്ത് ഇഡി

കൊ​ച്ചി: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ വി​ദേ​ശ​പ​ണ​മി​ട​പാ​ടി​ൽ ഇ​ഡി ഫെ​മ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പരിപാടിയുടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ (ആർ.ബി.സി) വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ചുമത്തിയാണ് നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വി​ദേ​ശ​ത്തേ​ക്ക് പ​ണം അ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ൽ ഫെ​മ ച​ട്ട​ലം​ഘ​നം ഉ​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി

പ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​തി​ന്‍റെ രേ​ഖ​ക​ളും മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന എ​ഗ്രി​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും ഇ​ഡി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സും ഇ​ഡി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ജി​എ​സ്ടി വ​കു​പ്പി​ൽ​നി​ന്നും ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 126 കോ​ടി രൂ​പ വി​ദേ​ശ​ത്തേ​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ത്ര​യും വ​ലി​യ തു​ക എ​ങ്ങ​നെ​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്, പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം എ​ന്താ​ണ്, ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളും രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് ഇ​ഡി ന​ട​ത്തു​ന്ന​ത്.

ഇ.ഡി അന്വേഷണത്തിന് പുറമെ, സംസ്ഥാന ജി.എസ്.ടി വകുപ്പും സംഭവത്തിൽ സമാന്തര അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടികളുടെ വിദേശ ഇടപാട് നടന്ന സാഹചര്യത്തിൽ, സേവന നികുതി ഇനത്തിൽ 22 കോടിയോളം രൂപ അടക്കണമെന്ന് ചൂണ്ടിക്കാട്ടി ജി.എസ്.ടി വകുപ്പ് ചാനലിന് നോട്ടീസ് നൽകിയിരുന്നു.
SUMMARY: Promise to bring Messi; ED took FEMA case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ എയര്‍ ഇന്ത്യ; ഒക്ടോബര്‍ 20 വരെ നിയന്ത്രണം

ഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള...

മുസന്ദമില്‍ ചരക്ക് കപ്പല്‍ മുങ്ങി; കടലില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റില്‍ റാസ് അല്‍ ശൈഖ് മസ്‌ഊദിന് സമീപം...

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

Related Articles

Popular Categories