എസ്.ഐ.ആര്‍ കരട് പട്ടിക; ബെംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധം 

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്.ഐ.ആർ) ആശങ്കകൾ ഉന്നയിച്ച് ഫ്രീഡം പാർക്കിൽ പ്രതിഷേധം. വിവിധ സംഘടനകളും സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാരുടെ മാർച്ച് തടഞ്ഞ പോലീസ്, നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.

വോട്ടർപട്ടികയിൽനിന്ന് അർഹരായവരുടെ പേരുകൾ ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും പരിശോധനാ നടപടികൾ കൂടുതൽ സുതാര്യവും ലളിതവുമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിലും നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയും അവർ ഉന്നയിച്ചു. വോട്ടവകാശം സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും, വോട്ടർപട്ടികയുടെ പുനഃപരിശോധനയുടെ പേരിൽ യഥാർഥ വോട്ടർമാർക്ക് അവകാശം നഷ്ടപ്പെടരുതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

പ്രത്യേക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുകയും ആവശ്യമായ രേഖകൾ ശേഖരിക്കുകയും ചെയ്യുന്ന നടപടികളാണ് നടക്കുന്നത്. എന്നാൽ നടപടിക്രമങ്ങൾ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും, രേഖകളുടെ അഭാവം മാത്രം ചൂണ്ടിക്കാട്ടി അർഹരായവരുടെ പേരുകൾ ഒഴിവാക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം, വോട്ടർപട്ടിക കൃത്യവും വിശ്വാസയോഗ്യവുമാക്കുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പ്രത്യേക തീവ്ര പുനഃപരിശോധന നടത്തുന്നതെന്നാണ് തെരഞ്ഞെടുപ്പ് അധികൃതരുടെ നിലപാട്. അർഹരായ ഒരു വോട്ടറുടെയും പേര് അന്യായമായി ഒഴിവാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എസ്.ഐ.ആറിനെച്ചൊല്ലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെയാണ് ബെംഗളൂരുവിലും പ്രതിഷേധം നടന്നത്. വോട്ടവകാശ സംരക്ഷണവും തെരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യതയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനത്ത് കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന. എദ്ദേളു കർണാടക, മുസ്‌ലിം മുത്താഹാദെ മഹസ്, നമ്മ മത നമ്മ ഹക്കു വേദിഗെ, ആക്ടീവ് ബാംഗ്ലൂർ, നാഗരീക മത കാവലു സമിതി തുടങ്ങിയ സംഘടനകളാണ്  പ്രതിഷേധത്തില്‍ പങ്കെടുത്തത്.
SUMMARY: SIR draft list; Protest at Bengaluru’s Freedom Park

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു; അപകടം വീടിന് സമീപം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ...

മധുരപലഹാര നിർമാണശാലകളിൽ വ്യാപക പരിശോധന; ആറുലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: ഉത്സവകാലത്ത് മധുരപലഹാരങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം...

മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ റെയിൽവേയ്ക്ക് അധികാരമുണ്ട്: ഹൈക്കോടതി

കൊച്ചി: ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും...

പ്രതിഷേധം; പാർക്ക് ബിൽ പുനപരിശോധിക്കുമെന്ന് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ പാർക്കുകളുടെയും ഹരിതമേഖലകളുടെയും ഭൂമി മറ്റ് പൊതുപ്രയോജന പദ്ധതികൾക്കായി ഉപയോഗിക്കാൻ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കണ്ണൂർ കൊട്ടിയൂർ മുരിങ്ങാത്തേരിൽ എം.വി. ഫ്രാൻസിസ് (76) ബെംഗളൂരുവില്‍ അന്തരിച്ചു....

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരുക്ക്

തെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് അമേരിക്ക. ചൊവ്വാഴ്ച തുറമുഖ ന​ഗരങ്ങൾക്കുനേരെ മിസൈലുകൾ തൊടുത്തുവിട്ടു....

അധ്യായം 44 📖 ആക്‌ഷൻ കാലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഈ...

തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന...

Related Articles

Popular Categories