ബി.എം.ടി.സി. ബസുകളുടെ തത്സമയ വിവരങ്ങൾ ഇനി ഒല, ഊബർ ഉൾപ്പെടെയുള്ള യാത്രാ ആപ്പുകളിലും

ബെംഗളൂരു: ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ബി.എം.ടി.സി. ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങൾ ഒല, ഊബർ, നമ്മ യാത്രി, റാപ്പിഡോ തുടങ്ങിയ സ്വകാര്യ യാത്രാ ആപ്പുകളിലേക്കും ലഭ്യമാക്കാൻ നടപടി. ഗതാഗത മന്ത്രി ബൈരതി സുരേഷ് വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

നിലവിൽ ബി.എം.ടി.സിയുടെ ‘നമ്മ ബി.എം.ടി.സി’ ആപ്പിലൂടെ ബസുകളുടെ തത്സമയ സ്ഥാനം, എത്തിച്ചേരാനുള്ള ഏകദേശ സമയം, യാത്രാ വിവരങ്ങൾ എന്നിവ അറിയാൻ കഴിയും. പുതിയ സംവിധാനത്തിലൂടെ ഈ വിവരങ്ങൾ സ്വകാര്യ യാത്രാ ആപ്പുകളിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതോടെ കാബിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യുന്നവർക്ക് യാത്ര അവസാനിക്കുന്നതിന് മുമ്പുതന്നെ അവിടെ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന ബി.എം.ടി.സി. ബസ് ലഭ്യമാണോ എന്ന് പരിശോധിക്കാനാകും.ബി.എം.ടി.സി.യുടെ തത്സമയ ബസ് വിവരങ്ങൾ സ്വകാര്യ ഗതാഗത സേവനദാതാക്കളുമായി പങ്കിടുന്നതിനുള്ള സാങ്കേതിക സംവിധാനം സംബന്ധിച്ച ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ ഇതിന്റെ സാങ്കേതിക ഘടന അന്തിമമാക്കാനാണ് നീക്കം. പുതിയ നമ്മ ബി.എം.ടി.സി. മൊബൈൽ ആപ്പ് 2.0’ യും ഈ കാലയളവിൽ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ ഇടിവ്. ഗ്രാമിന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്....

വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിൽ ഓണാഘോഷം 13 ന്

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിൻ്റെ ഓണാഘോഷം 'ആർപ്പോ ഇർറോ...

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1,420 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...

മലപ്പുറം മോര്‍ഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

Related Articles

Popular Categories