ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത് റൂട്ടില്‍ ഇരുവശങ്ങളിലേക്കും സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. സെപ്റ്റംബർ 12, 14 തീയതികളില്‍ ഓരോ ദിശയിലും ഓരോ ട്രിപ്പ് വീതമായിരിക്കും സർവീസ് നടത്തുക. ബെംഗളൂരുവില്‍ എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ട്.

ട്രെയിൻ നമ്പർ 07325 -എസ്എസ്എസ് ഹുബ്ബള്ളി – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ: 2026 സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 08.30-ന് എസ്എസ്എസ് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട്, 2026 സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 10-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എസ്എംവിടി ബെംഗളൂരുവിൽ വൈകിട്ട് 4.30 നും കൃഷ്ണരാജപുരത്ത് വൈകിട്ട് 4. 53 നും ആണ് എത്തിചേരുക.

ട്രെയിൻ നമ്പർ 07326 -തിരുവനന്തപുരം നോർത്ത് – എസ്എസ്എസ് ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ: 2026 സെപ്റ്റംബർ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട്, 2026 സെപ്റ്റംബർ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 03:45-ന് എസ്എസ്എസ് ഹുബ്ബള്ളിയിൽ എത്തിച്ചേരും.

സ്റ്റോപ്പുകൾ: ഹവേരി, ഹരിഹർ, ദാവണഗെരെ, അർസികെരെ, തുമകുരു, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല.

9 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 9 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2 ലഗേജ്-കം-ബ്രേക്ക് വാനുകൾ എന്നിവ ഉൾപ്പെടുന്ന 20 കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുക.
SUMMARY:Ganesha Chaturthi: Railways announces Hubballi-Thiruvananthapuram special train via Bengaluru.

.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

മാണി സി. കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പരാതിക്കാരൻ

കൊച്ചി: ചെക്ക് കേസില്‍ തടവ് ശിക്ഷ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി...

Related Articles

Popular Categories