ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. എഴുത്തുകാരൻ പി.വി.ഷാജികുമാർ ഫലപ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ ശൈലേഷ് കുമാർ, സെക്രട്ടറി ഹിത വേണുഗോപാൽ, കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ എന്നിവർ സംസാരിച്ചു.
വിജയികള്‍
സീനിയര്‍ വിഭാഗം
ഒന്നാം സ്ഥാനം: എസ്.ആര്യലക്ഷ്മി (ചന്ദാപുര സന്ദീപനി സെന്റര്‍)
രണ്ടാം സ്ഥാനം: നോറാ മറിയം ബേസിൽ (മത്തിക്കെരെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി)
മൂന്നാം സ്ഥാനം: എസ്.ദിയ (മൈസൂരു അക്ഷര മലയാള വേദി)
ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം: ഒ.അക്ഷര (കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്)
രണ്ടാം സ്ഥാനം: ടി.എസ്.ആർദ്ര (കേരള സമാജം മാഗഡി റോഡ്)
മൂന്നാം സ്ഥാനം: അഭിനവ് (ഡിആർഡിഒ മലയാളം മിഷന്‍)
സബ് ജൂനിയർ വിഭാഗം:
ഒന്നാം സ്ഥാനം: ദക്ഷ് എൻ.സ്വരൂപ് (കേരള സമാജം മൈസൂരു)
രണ്ടാം സ്ഥാനം: ശ്രദ്ധ ദീപക് (കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്)
മൂന്നാം സ്ഥാനം: ആർ.ശ്രീബാല (വിഗ്‌നാന ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്)
അധ്യാപക വിഭാഗം
ഓണം സ്ഥാനം: നീതു കുറ്റിമാക്കൽ (രാജരാജേശ്വരി മലയാളി സമാജം)
രണ്ടാം സ്ഥാനം: എസ്.ബി.ഹരിത (നോർത്ത് സോൺ അലങ്കൃത)
മൂന്നാം സ്ഥാനം: കെ.ദിലീപ് കുമാർ (വിദ്യാരണ്യപുര കൈരളി സമാജം)
SUMMARY: Winners of the Malayalam Mission Sugathanjali Poetry Recitation Competition
















