ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യുഎംഎസ്‌സി) ഓണാഘോഷം ‘തിമിർത്തോണം 2026’ 20നു വൈറ്റ്‌ഫീൽഡ് -ഹോസ്കോട്ട് റോഡിലെ കണ്ണമംഗല ശബരി വിഹാർ ഓഡിറ്റോറിയത്തിൽ നടക്കും.
കണ്ണമംഗല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യെല്ലപ്പ ബെലത്തൂരു മുഖ്യാതിഥിയാകും. സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരായ എസ്തപ്പാൻ, റാസിൽ മുഹമ്മദ് അലി എന്നിവർ വിശിഷ്ടാതിഥികളാകും. കണ്ണൂർ മെലഡീസിന്റെ മെഗാ മ്യൂസിക്കൽ ഷോ, പ്രശസ്ത കലാകാരന്മാരുടെ പരിപാടികൾ, വിവിധ കലാ- സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും.
SUMMARY: Whitefield Malayali Social Club’s ‘Thimirthonam’ on the 20th
SUMMARY: Whitefield Malayali Social Club’s ‘Thimirthonam’ on the 20th
















