പിഎഫ് ശമ്പള പരിധി 25,000മായി ഉയർത്തി; 51 ലക്ഷത്തിലധികം തൊഴിലാളികൾക്ക് നേട്ടം

ന്യൂഡൽഹി: എംപ്ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2014-ൽ നിശ്ചയിച്ച വേതനപരിധിയാണ് 12 വർഷത്തിന് ശേഷം പരിഷ്‌കരിക്കുന്നത്. വിശ്വകർമ്മ ദിനമായ ഇന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

പുതുതായി 51 ലക്ഷത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. പുതിയ തീരുമാനം അനുസരിച്ച്, പ്രതിമാസം 25,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ നിർബന്ധമായും ഇപിഎഫ് പദ്ധതികളിൽ ചേരണം. രാജ്യത്തെ അസംഘടിത, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ തീരുമാനം നേരിട്ട് ​ഗുണം ചെയ്യും. അതേസമയം, 25,000 രൂപയ്‌ക്ക് മുകളിൽ വേതനം വാങ്ങുന്ന ജീവനക്കാർക്ക് പി.എഫ് വിഹിതം നിർബന്ധമാകില്ല.

ഇനിമുതൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 12 ശതമാനം പിഎഫ് വിഹിതമായി കുറക്കും. ഇതേ ശതമാനം തുക തൊഴിലുടമയും പിഎഫ് അക്കൗണ്ടിലേക്ക് നൽകേണ്ടി വരും. പുതിയ ജീവനക്കാർക്കായി തൊഴിലുടമകൾ 12 ശതമാനം വിഹിതം പിഎഫിലേക്ക് നൽകേണ്ടി വരും.

വേതനപരിധി ഉയർത്തിയതിലൂടെ കേന്ദ്രസർക്കാരിന് പ്രതിവർഷം 11,339 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക. അഞ്ച് വർഷത്തേക്കുള്ള അധിക ചെലവ് 56,696 കോടിയാകുമെന്നാണ് കണക്കുകൂട്ടൽ. 2014 സെപ്തംബറിൽ 6,500ൽ നിന്നാണ് 15,000 ആയി വേതനപരിധി ഉയർത്തിയത്.
SUMMARY: PF salary ceiling raised to ₹25,000; over 51 lakh workers to benefit.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രി മോദിക്ക് ഇന്ന് പിറന്നാള്‍; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നെ അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം...

ആഭ്യന്തര മന്ത്രിയുടെ യുഎസ് യാത്രയ്ക്കെതിരെ പോസ്റ്റ്; കെ എസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍...

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ന്യൂഡൽഹി: സംവിധായകൻ പ്രിയദർശൻ അടക്കം 18 അംഗങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര സെൻസർ...

റി​പ്പോ​ർ​ട്ട​ർ ടി​വി ഓ​ഫീ​സി​ലെ 20 മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡ് പൂ​ർ​ത്തി​യാ​യി

കൊച്ചി: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ...

റിസോര്‍ട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയില്‍...

മെഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. സ്വന്തം...

Related Articles

Popular Categories