ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയില്‍ രണ്ട് പേർ അറസ്റ്റില്‍. സർക്കാർ ഉദ്യോഗസ്ഥനടക്കമാണ് പിടിയിലായത്. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകർത്തിയെന്നും ഇത് മറ്റൊരു സുഹൃത്തിന് അയച്ചു കൊടുത്തെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കോട്ടയത്തെ ഇൻഡസ്ട്രിയല്‍ എക്സ്റ്റൻഷൻ ഓഫീസറും എരുമേലി സ്വദേശിയുമായ ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകർത്തിയ ശേഷം ഇത് മറ്റൊരു സുഹൃത്തിന് ഇവർ അയച്ചിരുന്നു ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്. ജിയോ സെബാസ്റ്റ്യൻ ലൈംഗിക വൈകൃതങ്ങള്ക്കിരയാണെന്നാണ്
പോലീസ് പറയുന്നത്.
SUMMARY: Woman gang-raped at resort and visuals recorded; two arrested, including a government official















