കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ. കരാർ നിയമനമാണ്. മറൈൻ എഞ്ചിനീയർ, മാസ്റ്റർ മറൈനർ, ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ എന്നീ ഫാക്കൽറ്റി തസ്തികകളിലായി ഓരോ ഒഴിവുകൾ വീതമാണുള്ളത്. 85,000 രൂപയാണ് ശമ്പളം.
മറൈൻ എഞ്ചിനീയർ: അപേക്ഷകർക്ക് മറൈൻ എഞ്ചിനീയറിംഗിൽ ഡിഗ്രി ഉണ്ടായിരിക്കണം. ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് കപ്പലുകളിൽ ചീഫ് എഞ്ചിനീയറിംഗ് തസ്തികയിൽ ജോലി ചെയ്തവരായിരിക്കണം. അഞ്ച് വർഷമാണ് കരാർ കാലാവധി.
മാസ്റ്റർ മറൈനർ: മാസ്റ്റർ മറൈനർ (ഫോറിൻ ഗോയിംഗ്) കോമ്പറ്റൻസി സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവുക. വിദേശത്ത് ടാങ്കർ കപ്പലുകളിൽ മാസ്റ്റർ മറൈനർ ആയി സേവനം അനുഷ്ഠിച്ചിരിക്കണം. മൂന്ന് വർഷമാണ് കരാർ കാലാവധി.
ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ: അപേക്ഷകർക്ക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ബിരുദം ഉണ്ടായിരിക്കണം. വിദേശത്ത് പോകുന്ന കപ്പലുകളിൽ ഇലക്ട്രിക്കൽ ഓഫീസറായി ജോലി ചെയ്തിരിക്കണം. അഞ്ച് വർഷമാണ് കരാർ കാലാവധി.
വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക: https://cochinshipyard.in/Careers
SUMMARY: Opportunity at Cochin Shipyard; salary up to ₹85,000.
















