കാസറഗോഡ്: കാസറഗോഡ് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലില്‍ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52) എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഏക മകൻ മെല്‍വിൻ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ കുളത്തില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
SUMMARY: Couple who went to the farm found dead in a pond
















