ആലപ്പുഴ: കരുവാറ്റ കുറിച്ചിക്കലിൽ ട്രെയിൻ തട്ടി രണ്ട് മരണം. പല്ലന സ്വദേശികളായ പ്രകാശൻ(52), സുരേഷ്(49) എന്നിവരാണ് മരിച്ചത്. കരുവാറ്റയിൽ വള്ളംകളി കണ്ടശേഷം ട്രാക്കിലൂടെ നടന്നുപോകുമ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.
മൃതദേഹങ്ങള്‍ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും മറ്റാരെങ്കിലും അപകടത്തിൽപെട്ടതായി കണ്ടെത്താനായില്ല.
SUMMARY: Two people died after being hit by a train while returning from watching the boat race in Alappuzha.
















