ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി സംഘടിപ്പിച്ച ഒമ്പതാമത് സമൂഹ വിവാഹം പ്രവർത്തക സംഗമവും സ്വാഗതസംഘം പിരിച്ചുവിടലും ശിഹാബ് തങ്ങൾ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമൂഹത്തിന് മുന്നിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എഐകെഎംസിസി കാണിക്കുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ പറഞ്ഞു.
കർണാടക ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹമ്മദ് ഖാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വനിതാ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്ന ഫുഡ് ഫെസ്റ്റ് പരിപാടിക്ക് മാറ്റ് കൂട്ടി.
സമൂഹ വിവാഹത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച വോളണ്ടിയർമാരെയും, മികച്ച സേവനം അനുഷ്ഠിച്ച പ്രവർത്തകരെയും നേതാക്കളെയും, ഫുഡ് ഫെസ്റ്റ് സംഘാടകരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ബംഗളുരു പ്രവാസികൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന എഐ കെഎംസിസി ബെംഗളുരു വോളണ്ടിയർമാരുടെ സേവനസന്നദ്ധതയും നിസ്വാർത്ഥ പ്രവർത്തനവും പ്രശംസനീയമാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂരും സംഘവും അവതരിപ്പിച്ച ഇശൽ നൈറ്റും അരങ്ങേറി. എ.ഐ.കെ.എം.സി.സി ബെംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ വി.കെ. നന്ദിയും പറഞ്ഞു.
SUMMARY: AIKMCC’s Exemplary Philanthropy: U.T. Khader
ഫോട്ടോ: എ.ഐ.കെ.എം.സി.സി എസ് ടി സി എച്ച് ബംഗളൂരു സംഘടിപ്പിച്ച ഒമ്പതാമത് സമൂഹ വിവാഹ പ്രവർത്തക സംഗമം, സ്വാഗതസംഘം പിരിച്ചുവിടൽ ചടങ്ങ് കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യുന്നു.
















