തിരുവനന്തപുരം: കെഎസ്‌ആർടിസി മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കണമെന്ന് അബിൻ വർക്കി എംഎല്‍എ. ഇക്കാര‍്യം ചൂണ്ടിക്കാട്ടി കെഎസ്‌ആർടിസി മാനേജിങ് ഡയറക്റ്റർക്ക് എംഎല്‍എ കത്തയച്ചു. ഉയർന്ന വേഗതയിലുള്ള പെട്ടെന്നുള്ള ബ്രേക്കിങ്ങും അപകടങ്ങളും വലിയ പരുക്കുകള്‍ക്ക് ഇടയാക്കാൻ സാധ‍്യതയുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്ത് എല്ലാ മിന്നല്‍ ബസുകളിലെയും ഡ്രൈവർ സീറ്റിലും എല്ലാ യാത്രാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കണമെന്നാണ് എംഎല്‍എ കത്തില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര‍്യങ്ങളും കണക്കിലെടുക്കുമ്പോള്‍ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ പ്രധാനമാണെന്നും എംഎല്‍എ പറയുന്നു. കത്ത് അടിയന്തര പ്രാധാന‍്യത്തോടെ പരിഗണിക്കുമെന്ന് കെഎസ്‌ആർടിസി എംഡി ഉറപ്പുനല്‍കിയതായും അബിൻ വർക്കി അറിയിച്ചു.
SUMMARY: Seat belts should be made mandatory in ‘Minnal’ and ‘Swift’ KSRTC buses; MLA Abin Varkey submits letter.
















