നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു.

പ്രതി ചേര്‍ത്തതിന് പിന്നാലെ വിനോജ് മോണിയും ലത ശശിധരനും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ഡോ. എം റാമാണ് കേസിലെ ഒന്നാം പ്രതി. കോളേജിലെ തന്നെ മറ്റൊരു അധ്യാപിക സംഗീത നമ്പ്യാരാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ അറസ്റ്റിലായ റാമിന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതാം തീയതി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശിക്കരുത്, വിദ്യാര്‍ഥികളെ സ്വാധീനിക്കരുത് തുടങ്ങി കര്‍ശന ഉപാധികളോടെയായിരുന്നു റാമിന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ശേഷം ഇയാള്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിയുന്നതിനെതിരെ ജൂലൈ ഇരുപതാം തീയതിയായിരുന്നു റാം പിടിയിലാകുന്നത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.

സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് രണ്ട് നീതിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും റാമിനെ പിടികൂടുന്നതും. തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്.

കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഡോ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ബന്ധുക്കള്‍ പ്രധാനമായും ആരോപണം ഉന്നയിച്ചത്. പ്രതിഷേധം ശക്തമായതോടെ ഡോ. റാമിനെയും ഡോ. സംഗീതയേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

SUMMARY: Nithin Raj’s death: Crime Branch names principal and teacher as accused

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

“മാറിനില്‍ക്ക്…. ഞാന്‍ നിങ്ങളെ കാണുന്നില്ല”;  മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

ഇടുക്കി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്‍. അവലോകന യോഗത്തിന്...

ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി

ഡല്‍ഹി: ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബർ 2 മുതല്‍ രാജ്യവ്യാപകമായി...

കെ എം ഷാജിയുടെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിലെ യാത്ര; സര്‍ക്കാരിലും മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കും പരാതി

കൊച്ചി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ ഔദ‍്യോഗിക ബോർഡ് വച്ച്‌...

സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ്...

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി...

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: നാല് മരണം

ബെംഗളൂരു: ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ എസ്.യു.വി. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ...

കഥകളി സന്ധ്യ നാളെ

ബെംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ.),...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡില്‍ നേട്ടവുമായി സുരുചി സിങ്- കമല്‍ജീത് സഖ്യം

നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം....

Related Articles

Popular Categories