തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ഉപയോഗം കാരണം ചില പ്രദേശങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും, പുതിയ ക്രമീകരണങ്ങളോടെ വൈദ്യുതി പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ കഴിഞ്ഞതായി കെ.എസ്.ഇ.ബി വൃത്തങ്ങൾ വ്യക്തമാക്കി.
SUMMARY: KSEB said that there will be no electricity control in the state today or tomorrow
















