നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. സംസ്ഥാനത്തുടനീളം 23 പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് പരിശോധന നടത്തുന്നത്. ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ ഡയറി സ്ഥാപനങ്ങൾ, പാൽ ശേഖരണ കേന്ദ്രങ്ങൾ, പാലുൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തുന്നുണ്ട്.

പാൽ, പാൽപ്പൊടി, പനീർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധനയ്ക്ക് അയയ്ക്കുകയാണ്. ഗുണനിലവാരം, ഘടന, ലേബലിലെ വിവരങ്ങൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ നിർമാതാക്കൾക്കും വിതരണക്കാർക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അങ്കണവാടി കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്ന പാൽപ്പൊടിയും പനീറും പരിശോധനയുടെ പ്രത്യേക പരിധിയിലാണ്. പനീറിൽ ആവശ്യമായ അളവിൽ പാൽ ഘടകങ്ങൾ ഉണ്ടോ, നിർദേശിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മറ്റ് പകരക്കാരായ വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന പാലിലും പാലുൽപ്പന്നങ്ങളിലും അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. വിപണിയിൽ ലഭിക്കുന്ന പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാരത്തിൽ വ്യത്യാസങ്ങളും മായംചേർക്കലുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാനതല പരിശോധന ശക്തമാക്കിയിരിക്കുന്നത്.

അതേ സമയം നന്ദിനി പാലിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം കർണാടകയിൽ ശക്തമായിരിക്കുകയാണ്. വരൾച്ച, കാലിത്തീറ്റയുടെ വില വർധന, പാൽ ശേഖരണം–സംസ്കരണം എന്നിവയിലെ ചെലവ് വർധിച്ചതാണ് വിലവർധന ആവശ്യപ്പെടുന്നതിന് പ്രധാന കാരണങ്ങളായി പാൽ സഹകരണ യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

Related Articles

Popular Categories