പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു. എറണാകുളം കുമ്പളം സ്വദേശി മഹേഷിനെതിരെയാണ് കേസ്. കെഎസ്‌ആര്‍ടിസി ഇയാളെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കെഎസ്‌ആര്‍ടിസി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസില്‍ വെച്ചാണ് കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ അവഹേളിക്കുകയും സൗജന്യ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തത്. ഇതിനെയൊക്കെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ട് സീറോ ടിക്കറ്റ് നല്‍കാന്‍ കഴിയില്ല എന്ന് പറയുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനി പറവൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നീ പെണ്ണാണോ എന്നറിയാന്‍ ഡ്രസ്സ് ഊരി നോക്കണമെന്നും അല്ലെങ്കില്‍ പെണ്ണാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിക്കണമെന്നും രോഷാകുലനായി പറഞ്ഞു. ‘ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ’ എന്ന് ഉറക്കെ യാത്രക്കാരോടായി ചോദിക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും മാനസിക ബുദ്ധിമുട്ട് തോന്നുന്ന തരത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ ആക്ഷേപിക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. തനിക്ക് നാണക്കേടും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.

SUMMARY: Complaint of a female student being harassed on a Priyadarshini bus; police register a case against the conductor

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന...

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്....

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ...

അസമില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച്‌ അപകടം; 23 പേര്‍ മരിച്ചു

ഗുഹവാത്തി: അസമിലെ കാസിരംഗയില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേർ...

വടകരയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാർ കത്തിനശിച്ചു; കർണാടക സ്വദേശികളായ ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകരയ്ക്കടുത്ത്  കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം...

‘എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി...

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

Related Articles

Popular Categories