ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ദൊഡ്ഡബെലെയിലാണ് സംഭവം.മകൾക്കൊപ്പം നടക്കാനിറങ്ങിയ നാഗരാജാണ് കൊല്ലപ്പെട്ടത്. ബന്നാർഘട്ട വനമേഖലയിൽ നിന്ന് ജനവാസമേഖലയിലേക്ക് ഇറങ്ങിയ കാട്ടാനയാണ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ നാഗരാജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A 60-year-old man was killed in a suspected wild elephant attack near Anchepalya, off Mysuru Road in Bengaluru, on Monday.
The deceased has been identified as Nagaraj, a resident of Anchepalya. The incident occurred around 5.30 a.m. when Nagaraj had reportedly stepped out for… pic.twitter.com/ZA7fNsPiBo
— Hate Detector 🔍 (@HateDetectors) September 28, 2026
ഒരു അപാർട്മെന്റിന്റെ മതിലും ആന തകർത്തിട്ടുണ്ട്. ബന്നാർഘട്ടെ വനമേഖലയിൽ നിന്നിറങ്ങിയ ആനയാണ് ആക്രമിച്ചതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആനയെ പിടിക്കാൻ 3 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
സംഭവം നടന്ന സ്ഥലത്ത് ആന അലഞ്ഞുനടക്കുന്ന സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ലഭിച്ചു. റോഡരികിൽ നിർത്തയിട്ടിരുന്ന വാഹനത്തിനും ഒരു അപാർട്മെന്റിന്റെ മതിലിനും ആന നാശംവരുത്തിയിട്ടുണ്ട്.
ആനയെ കണ്ടെത്തി പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുബാരെ ക്യാമ്പിൽനിന്ന് നാല് കുങ്കിയാനകളെ എത്തിച്ച് തിരച്ചല്‍ ആരംഭിച്ചിട്ടുണ്ട്. നൂറോളം വനംവകുപ്പ് ജീവനക്കാരും തിരച്ചിൽ ദൗത്യത്തിലുണ്ട്. ആനയെ പിടിക്കുന്നതു വരെ രാത്രി വൈകിയും പുലർച്ചെയും ഒറ്റയ്ക്കു പുറത്തിറങ്ങരുതെന്നു നാട്ടുകാരോടു നിർദേശിച്ചിട്ടുണ്ട്. മരിച്ച നാഗരാജുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
SUMMARY:A 60-year-old man was trampled to death by a wild elephant while on a morning walk in Bengaluru.
















