മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളില്‍ റെയില്‍വേ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ചു. മാവേലി, മലബാർ എക്സ്പ്രസുകളിലാണ് പ്രധാനമായും സ്ലീപ്പർ കോച്ചുകള്‍ വർദ്ധിപ്പിച്ചത്. ഇതുവഴി കൂടുതല്‍ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാനും യാത്രാ ദുരിതത്തിന് പരിഹാരം കാണാനും സാധിക്കും.

മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ സെപ്റ്റംബർ 30 മുതലും, തിരുവനന്തപുരം-മംഗളൂരു സർവീസില്‍ ഒക്ടോബർ ഒന്നാം തീയതി മുതലും ഓരോ സ്ലീപ്പർ കോച്ച്‌ വീതം അധികമായി ഉണ്ടാകും. ഇതുകൂടാതെ മലബാർ എക്സ്പ്രസിലും ഓരോ സ്ലീപ്പർ കോച്ചുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. ഇതോടെ മാവേലി, മലബാർ എക്സ്പ്രസുകളിലെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം പത്തായി ഉയർന്നു.

ഇതിനുപുറമെ താംബരം-കന്യാകുമാരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെൻട്രല്‍-തിരുവനന്തപുരം സർവീസുകള്‍ എന്നിവയിലും എസി, സ്ലീപ്പർ, ജനറല്‍ വിഭാഗങ്ങളിലായി പുതിയ കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം മുതല്‍ ഈ ട്രെയിനുകളും പുതുക്കിയ കോച്ചുകളോടെ സർവീസ് ആരംഭിക്കും. യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള റെയില്‍വേയുടെ ഈ നടപടി വലിയ ആശ്വാസമാണ് നല്‍കുന്നത്.

SUMMARY: Railways sanctions additional coaches for Malabar and Maveli Express trains

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തൃപ്രയാർ സ്വദേശി വിനീത് മുരളി (38) ബെംഗളൂരുവില്‍ അന്തരിച്ചു....

കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരം; ഒന്നാം സമ്മാനം അക്ഷയ്ജിത്ത് ആന്‍റ് ടീമിന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി...

പോക്സോ കേസിലെ അതിജീവിതകളെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായി

പാലക്കാട്: പാലക്കാട്‌ പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി....

പത്ത് നിയമനങ്ങളില്‍ ഇനി മൂന്നും വനിതകള്‍; കേരള പോലീസില്‍ നിര്‍ണായക മാറ്റത്തിന് തുടക്കം

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇനിയുളള...

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം. വനിതകളുടെ വ്യക്തിഗത...

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന...

മംഗളൂരു കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: മംഗളൂരു കേരളസമാജം വാർഷിക പൊതുയോഗത്തില്‍ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ...

Related Articles

Popular Categories