ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലര്‍; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്. അശ്വന്തിന്‍റെ തന്നെ സിനിമാ റിവ്യൂ ശൈലിയിലാണ് ട്രോള്‍. സിനിമയ്ക്ക് റേറ്റിങ് നല്‍കുന്ന രീതിയില്‍ തന്നെ റേറ്റിങ് 0/10 എന്നും സിനിമ വൻ പരാജയമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. “ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ” എന്ന തലക്കെട്ടോടെയാണ് കേരള പോലീസിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ട്രോള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

ക്ലൈമാക്സ്: ഒന്നുകില്‍ ലോക്കപ്പ്, അല്ലെങ്കില്‍ ഹോസ്പിറ്റല്‍ എന്നും പ്രൊഡക്ഷൻ കോസ്റ്റ് : പിഴ, ആശുപത്രി ചിലവ് എന്നും കൊടുത്തിട്ടുണ്ട്. ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്, സെക്കൻഡ് ഹാഫില്‍ ഫൈനും കേസും എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ…

ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ

കഥ : സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ.

ക്ലൈമാക്സ് : ഒന്നുകില്‍ ലോക്കപ്പ്, അല്ലെങ്കില്‍ ഹോസ്പിറ്റല്‍.

പ്രൊഡക്ഷൻ കോസ്റ്റ് : പിഴ, ആശുപത്രി ചിലവ്.

ആഡിയൻസ് റെസ്പോണ്‍സ് : വീട്ടുകാരുടെ കണ്ണീരും, നാട്ടുകാരുടെ ശാപവും.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപിച്ച്‌ വാഹനമോടിക്കരുത്

ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്

സെക്കൻഡ് ഹാഫില്‍ ഫൈനും കേസും…

⭐ Rating: 0/10

❌ പടം വൻ പരാജയം! ‍

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാല്‍ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ.

“സിനിമ പാളിയാല്‍ അടുത്ത വെള്ളിയാഴ്ച വേറെ പടം വരും. ജീവിതം പാളിയാല്‍ അവിടെ തീരും എല്ലാം. ദയവായി മദ്യപിച്ച്‌ വാഹനം ഓടിക്കരുത്.” എന്നും കമന്‍റായി പോലീസ് കുറിച്ചിട്ടുണ്ട്.

തിങ്കളാഴ്ച‍യാണ് കോഴിക്കോട് എരിഞ്ഞിപ്പാലത്തിന് സമീപം മദ്യപിച്ച്‌ വാഹനമോടിച്ച്‌ കോക്ക് മറ്റ് ചില വാഹനങ്ങളിലിടിച്ച്‌ അപകടമുണ്ടാക്കിയത്. പിന്നീട് ഇയാളെ നാട്ടുകാർ പിടിച്ച്‌ വച്ച്‌ പോലീസിലേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് വൈദ്യ പരിശോധകള്‍ക്കും മറ്റും ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

SUMMARY: ‘Drink & Drive is an unnecessary thriller; the film is a massive flop’ – Kerala Police trolls Aswanth Kok

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വർ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് 18 യുഡി.എഫ് 19 സീറ്റുകളില്‍ വിജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി...

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു....

മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി...

മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തൃപ്രയാർ സ്വദേശി വിനീത് മുരളി (38) ബെംഗളൂരുവില്‍ അന്തരിച്ചു....

Related Articles

Popular Categories