ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു. ഒമാൻ പൗരനായ ഹമാം അല്‍ ഹമാമിയാണ് സംഭവത്തിലെ പ്രതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഹമാം അല്‍ ഹമ്മാമി ഒമാന്‍ എയറില്‍ ഏഴ് വര്‍ഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈലില്‍ പറയുന്നു. ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈല്‍ ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഹമാം അല്‍-ഹമ്മാമിയുടെ പിതാവ് ഒമാന്‍ പൗരനാണ്. മാതാവ് സിറിയക്കാരിയുമെന്നാണ് ലഭിക്കുന്ന വിവരം. ഹമാം 2025 ജൂണില്‍ റോയല്‍ എയര്‍ മൊറോക്കോയില്‍ ചേര്‍ന്നു. ഈ വര്‍ഷം ആദ്യമാണ് റോയല്‍ എയര്‍ വിട്ട് ഫ്ലൈ ദുബായില്‍ എത്തിയത്. ഫ്ലൈ ദുബായില്‍ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. സഊദി അധികൃതരും ഇസ്‌റാഈലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

സെപ്റ്റംബർ 30ന് ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്. കോ-പൈലറ്റിന്റെ ആക്രമണത്തെ തുടർന്ന് ക്യാപ്റ്റൻ സ്മിത് മച്ചാറിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനം അതിവേഗം താഴേക്ക് പതിച്ചതായാണ് റിപ്പോർട്ട്. വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടായിരുന്നു. ക്യാപ്റ്റൻ കോക്പിറ്റ് വാതില്‍ തുറന്നതോടെ യാത്രക്കാരില്‍ ചിലർ കോക്പിറ്റിലെത്തി കോ-പൈലറ്റിനെ കീഴടക്കി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു. വിമാനം സൗദിയില്‍ അടിയന്തരമായി ഇറക്കുകയും ചെയ്തു.

SUMMARY: Attack on Flydubai flight; co-pilot identified

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌...

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

Related Articles

Popular Categories